കാൺപൂർ: കഠിനമായി ശ്രമിച്ചിട്ടും സർക്കാർ ജോലി നേടാൻ സാധിക്കാത്തതിൽ മനംനൊന്ത് ബിടെക് പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടിയ ഇരുപത്തിമൂന്നുകാരൻ ജീവനൊടുക്കി (Kanpur student suicide). ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ആനന്ദ് ആണ് കടുത്ത മാനസിക സങ്കടങ്ങളെത്തുടർന്ന് സ്വന്തം വീട്ടിൽ ജീവിതം അവസാനിപ്പിച്ചത്. ഗോവിന്ദ് നഗറിലെ ഗുജൈനി പ്രദേശത്തുള്ള മൂന്നുനില വീടിന്റെ മുകളിലത്തെ മുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
“പപ്പാ എന്നോട് ക്ഷമിക്കണം, സർക്കാർ ജോലിക്കായി ഞാൻ അമ്പതോളം തവണ ശ്രമിച്ചു, പക്ഷേ എനിക്ക് വിജയിക്കാനായില്ല,” എന്ന് കുറിച്ച ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. 2024-ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഉയർന്ന മാർക്കോടെയാണ് ആനന്ദ് ബിടെക് പൂർത്തിയാക്കിയത്. സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയതിനെ തുടർന്ന് കോളേജ് അധികൃതർ ഗോൾഡ് മെഡൽ നൽകി ഇയാളെ ആദരിച്ചിരുന്നു.
പഠനത്തിന് ശേഷം പവർ ഗ്രിഡിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ആനന്ദ് വിവിധ മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കാൻ തുടങ്ങിയതെന്ന് പിതാവ് രാജ്കുമാർ പോലീസിനോട് പറഞ്ഞു. ചുരുങ്ങിയ കാലയളവിനുള്ളിൽ അമ്പതോളം പരീക്ഷകൾ എഴുതിയെങ്കിലും ഒന്നിലും ജോലി ലഭിക്കാതെ വന്നതോടെ മകൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഗോവിന്ദ് നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അശോക് കുമാർ ദുബെ അറിയിച്ചു.
Story Summary: A 23-year-old gold medalist B.Tech graduate committed suicide in Kanpur after failing to secure a government job despite appearing for nearly 50 competitive exams. The deceased left a tragic suicide note apologizing to his father, highlighting his academic excellence and subsequent depression over job rejections.


