തിരുവനന്തപുരം: തലസ്ഥാനത്ത് പ്രമുഖ വ്യവസായിയെ കെണിയിൽ വീഴ്ത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി (Thiruvananthapuram honeytrap case). ഹണിട്രാപ്പ് ഭീഷണിയെ തുടർന്ന് തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിക്കും മൂന്ന് പേർക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരാണ് മറ്റ് പ്രതികൾ.
പരാതിക്കാരനായ വിജയകുമാറിനെ ഭീഷണിപ്പെടുത്തി കമ്പനി ലാഭവിഹിതത്തിന് പുറമെ ലക്ഷങ്ങൾ വിലമതിക്കുന്ന ഫ്ലാറ്റും, സ്ഥലവും, സ്വർണ്ണവും പ്രതികൾ കൈക്കലാക്കിയതായി പോലീസ് വ്യക്തമാക്കുന്നു. റോഷ്നിയുമായി ഉണ്ടായ സൗഹൃദത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. തുടർന്ന് കൂടുതൽ പണം ആവശ്യപ്പെട്ട് സംഘം ബ്ലാക്ക്‌മെയിലിങ് തുടരുകയായിരുന്നു.
ആവശ്യപ്പെട്ട തുക നൽകിയില്ലെങ്കിൽ വിജയകുമാറിന്റെ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി വധിക്കുമെന്നും, ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതികൾ ക്രൂരമായി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഭയം കാരണം പലപ്പോഴായി 5 കോടിയോളം രൂപയുടെ സ്വത്തുക്കൾ കൈമാറിയ വ്യവസായി, ഭീഷണി സഹിക്കവയ്യാതെയാണ് ഒടുവിൽ വഞ്ചിയൂർ പോലീസിനെ സമീപിച്ചത്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary: The Vanchiyoor police have registered a case against a woman named Roshni Suresh and three of her friends for allegedly honey-trapping a Telangana-based businessman and extorting nearly ₹5 crores. The victim filed a complaint stating the gang blackmailed him by threatening to abduct his family and sell his wife to a sex racket.


