തിരുവനന്തപുരം: അമ്പൂരി കുരുവിക്കോണത്ത് മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഷൈനു തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Clashes during wedding anniversary celebration, Son kills father by hitting him on the head in Thiruvananthapuram)
വിവാഹ വാർഷികാഘോഷം വീട്ടിൽ നടക്കുകയായിരുന്നു. ആഘോഷങ്ങൾക്കിടെ വാക്കുതർക്കം ഉണ്ടാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം. പ്രകോപിതനായ ഷൈനു അച്ഛൻ തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവം പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

