റായ്പൂർ: ഛത്തീസ്ഗഡിലെ ബെമേതാര ജില്ലയിൽ അമ്പതുകാരിയെ അടിച്ചുകൊന്ന ശേഷം മൃതദേഹത്തോട് ലൈംഗികാതിക്രമം കാട്ടുകയും ശരീരം കഷണങ്ങളാക്കി പുഴയിൽ തള്ളുകയും ചെയ്ത ക്രൂരകൃത്യത്തിൽ 42-കാരൻ അറസ്റ്റിലായി. സോൺപുരി ഗ്രാമവാസിയായ റാംപ്രസാദ് സോൻവാനി എന്നയാളാണ് പോലീസിന്റെ പിടിയിലായത്.(Chhattisgarh Bemetara murder case, Woman Murder Necrophilia Dismemberment Accused Arrested)
2017-ൽ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 6-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി അവരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞതിനെത്തുടർന്ന് കൈയ്യിലുണ്ടായിരുന്ന മൺവെട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം കാട്ടിയ പ്രതി, പിന്നീട് ഈർച്ചവാൾ ഉപയോഗിച്ച് ശരീരം കഷണങ്ങളായി മുറിക്കുകയും വീണ്ടും വികൃതമായി പെരുമാറുകയും ചെയ്തതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഈ അവശിഷ്ടങ്ങൾ രാത്രി മുഴുവൻ തന്റെ കുടിലിൽ സൂക്ഷിച്ച പ്രതി പിറ്റേദിവസം രാത്രിയോടെ ശിവനാഥ് നദിയിലേക്ക് ഒഴുകുന്ന അരുവിയിൽ തള്ളുകയായിരുന്നു. വീട്ടുതുണികളിൽ പൊതിഞ്ഞ നിലയിൽ അമ്മയുടെ ശരീരഭാഗങ്ങൾ നദിക്കരയിൽ കണ്ടെത്തിയ മകൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഡ്രോണുകൾ, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവരുടെ സഹായത്തോടെ നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് 2,500 രൂപയും പ്രതി കവർന്നിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും മൃതദേഹം മുറിച്ച ഈർച്ചവാളും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Story Summary
A 42-year-old repeat offender, Ramprasad Sonwani, was arrested on Friday in Chhattisgarh’s Bemetara district for murdering a 50-year-old woman, committing necrophilia, dismembering her corpse, and dumping the remains in a river to destroy evidence. The victim was killed with a spade when she resisted a sexual assault attempt on July 6.


