Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeCrimeഅമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം: വർക്കലയിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം: വർക്കലയിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് | Rape

🎙️ Latest Podcast

തിരുവനന്തപുരം: വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലുള്ള മരുമകനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഫെബ്രുവരി 18-ന് നടന്ന സംഭവത്തിൽ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം വൈകുന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.(Attempt to rape mother-in-law in Varkala, Police intensify search)

പ്രതിയുടെ ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ് ക്രൂരമായ അതിക്രമം നടന്നത്. കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്ന 52-കാരിയെ മരുമകൻ വായ് പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

അക്രമിയെ പ്രതിരോധിച്ച വീട്ടമ്മ ബഹളം വെച്ച് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവർ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകി. വീട്ടമ്മയുടെ പരാതിയിൽ വർക്കല പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതി ഒളിവിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.