HomeNational80 -കാരനായ ഡോക്ടർ, 18 മാസമായി ഒറ്റയ്ക്ക് എഴുന്നേൽക്കാനാകാതെ കിടന്നത് സ്വന്തം വിസർജ്യങ്ങൾക്കിടയിൽ,...

80 -കാരനായ ഡോക്ടർ, 18 മാസമായി ഒറ്റയ്ക്ക് എഴുന്നേൽക്കാനാകാതെ കിടന്നത് സ്വന്തം വിസർജ്യങ്ങൾക്കിടയിൽ, വീഡിയോ | 80 year old doctor rescued

എന്തൊക്കെ ഉണ്ടായിരുന്നാലും സ്വന്തം വാർദ്ധക്യ കാലത്ത് നോക്കാൻ ആരുമില്ലെങ്കി ഉള്ള അവസ്ഥ ഭയങ്കരം തന്നെയാണ്. അത് പോലെ ഒരു 80 -കാരനായ ഡോക്ടറുടെ വാർത്തയാണ് ഹരിയാനയിൽ നിന്നും വരുന്നത്. (80 year old doctor rescued)

സ്വന്തം വീട്ടിൽ അതീവ ദയനീയാവസ്ഥയിൽ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന 80 വയസ്സുകാരനായ ഹോമിയോപ്പതി ഡോക്ടറെ സന്നദ്ധ സംഘടന പ്രവർത്തകർ രക്ഷപ്പെടുത്തി. ഹരിയാനയിലെ കർണാൽ ജില്ലയിൽ മീര ഘാട്ടി ചൗക്കിന് സമീപമാണ് സംഭവം. ‘അപ്ന ആശിയാന’ (Apna Ashiana) എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് ഡോ. ഹർനൈൽ സിംഗിനെ ദയനീയ സാഹചര്യങ്ങളിൽ നിന്ന് രക്ഷിച്ചത്.

ഏകദേശം 18 മാസത്തോളമായി ഇദ്ദേഹം വസ്ത്രം മാറിയിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശാരീരികമായി അവശനായ അദ്ദേഹം മാസങ്ങളായി കിടപ്പിലായിരുന്നു. സ്വന്തം വിസർജ്യങ്ങൾക്കിടയിൽ, ഭക്ഷണവും വെള്ളവുമില്ലാതെ അങ്ങേയറ്റം വൃത്തിഹീനമായ അവസ്ഥയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വീട്ടിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികൾ നൽകിയ വിവരമനുസരിച്ചാണ് സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തി പരിശോധിച്ചത്.

സാമ്പത്തികമായി ഉന്നത നിലയിലുള്ള കുടുംബമാണ് ഇദ്ദേഹത്തിന്‍റെത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും രണ്ട് മക്കളും ഓസ്‌ട്രേലിയയിലാണ് താമസം. ഭാര്യ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം മക്കൾക്കൊപ്പം വിദേശത്തേക്ക് പോവുകയായിരുന്നു. ഇവർക്ക് സെക്ടർ 7 -ൽ വലിയൊരു വീടുണ്ടെങ്കിലും, അവിടെ നിൽക്കാൻ തയ്യാറാകാതെ ഡോക്ടർ തന്‍റെ പഴയ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് ഭാര്യയെ ബന്ധപ്പെട്ടപ്പോൾ, അദ്ദേഹം മാനസികമായി അത്ര സുഖകരമായ അവസ്ഥയിലല്ലെന്നും അതുകൊണ്ട് തനിയെ താമസിക്കാൻ സ്വയം തീരുമാനിച്ചതാണന്നുമാണ് അവർ പ്രതികരിച്ചത്. അദ്ദേഹത്തെ നോക്കാൻ സെക്ടർ 7-ലെ വീട്ടിൽ ഒരു സഹായിയെ നിർത്തിയിരുന്നതായും അവർ അവകാശപ്പെട്ടു.

രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചിരുന്ന ഒരു ഡോക്ടർക്ക് സ്വന്തം വീട്ടിൽ ഈ ഗതി വന്നത് ഒരു വലിയ ധാർമ്മിക വീഴ്ചയാണെന്ന് പലരും അഭിപ്രായപ്പെട്ടു. അച്ഛനമ്മമാരെ നോക്കാൻ കഴിയില്ലെങ്കിൽ വിദേശത്തെ വിജയം കൊണ്ട് എന്ത് പ്രയോജനമെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. ഒന്നര വർഷത്തോളം ഇദ്ദേഹം ഈ അവസ്ഥയിൽ കഴിഞ്ഞിട്ടും അയൽക്കാരോ ബന്ധുക്കളോ അന്വേഷിച്ചില്ലെന്നത് സമൂഹത്തിന്‍റെ വലിയ പോരായ്മയായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രിബ്യൂൺ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം സന്നദ്ധ സംഘടനയായ അപ്ന ആശിയാനയുടെ പ്രവർത്തകനായ രാജ് കുമാർ അറോറയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കുളിപ്പിച്ച് വൃത്തിയാക്കി അവരുടെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായും സംഘടന അറിയിച്ചു.

WhatsApp Channel Banner

Latest updates

പൂട്ടിക്കിടന്ന വീട്ടിൽ തീപിടിത്തം; അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു...

ഡൽഹി ലോധി കോളനിയിലെ ബി.കെ ദത്ത് കോളനിയിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു (Three Members Die In Delhi Fire). "ഞങ്ങൾ കുടുങ്ങിപ്പോയി, സഹായം എത്തിക്കൂ" എന്ന്...

CJP പ്രക്ഷോഭത്തിൽ രാഹുലും പ്രിയങ്കയും VD സതീശനും: മോദിയുടെ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഡൽഹി ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധം രാജ്യതലസ്ഥാനത്ത് പുതിയ പോരാട്ടത്തിന് വഴിതുറക്കുന്നു. സി.ജെ.പി സമരത്തിന് പൂർണ്ണ...

അർജന്റീനയ്ക്ക് ഫിഫയുടെ അനുകൂല്യമുണ്ടെന്ന പോസ്റ്റിൽ ക്രിസ്റ്റ്യാനോ റോണാൾഡോ ലൈക്ക്...

2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയും വീഡിയോ അസിസ്റ്റന്റ് റഫറിയും അനുകൂലമായ തീരുമാനങ്ങൾ നൽകിയെന്ന ആരോപണങ്ങൾക്കിടെ, പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റിയും പുതിയ വിവാദം ഉയർന്നു (Cristiano Ronaldo FIFA Bias...

‘വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയുണ്ടാകും, പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല’:...

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവർക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. പാർട്ടി...

‘പ്രധാനമന്ത്രി മാപ്പ് പറയണം’: CJP പ്രതിഷേധത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച്...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ആളുകളെ ക്രൂരമായി...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...