കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിനെ തുടർന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ ഫേസ്ബുക്ക് പേജിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും വിമർശന കമന്റുകൾ. സംസ്ഥാനത്ത് മറ്റ് പല ജില്ലകളിലും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും എറണാകുളത്ത് രാത്രി 11 മണി കഴിഞ്ഞ ശേഷമാണ് കളക്ടറുടെ ഔദ്യോഗിക പേജിലൂടെ...
ആലുവ: എറണാകുളം ആലുവ ശിവരാത്രി മണപ്പുറത്ത് മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിന്റെ ബൈക്കിന് തീയിട്ട സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി (Aluva bike set on fire). പെരുമ്പാവൂർ അല്ലപ്ര സ്വദേശിയായ സത്യനെയാണ് സംഭവത്തിന് പിന്നാലെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കരിമുകൾ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ യദു മീൻപിടിക്കാനായി ശിവരാത്രി മണപ്പുറത്ത് എത്തിയപ്പോൾ...
എറണാകുളം: പിറവം പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ഒരേ കുടുംബത്തിലെ അംഗങ്ങളുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു (Piravom river incident). ഇന്നലെ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ, യുവതിയുടെ ഭർത്താവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ദുരൂഹത വർധിച്ചത്. അതേസമയം, കുടുംബത്തിലെ 13 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമായി തുടരുകയാണ്.
മൂവാറ്റുപുഴ സ്വദേശിയായ നാരായണന്റെ മൃതദേഹമാണ്...
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം പിയുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോൺഗ്രസിന്റെ കരുത്തുറ്റ സംഘാടകനും എറണാകുളം ജില്ലയിലെ മുതിർന്ന നേതാവുമായിരുന്നു അദ്ദേഹം.(KP Dhanapalan Passes Away, Former MP and Senior Congress Leader Passes Away)
എറണാകുളം ഡി.സി.സി. പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച...
കൊച്ചി: എറണാകുളം ഈസ്റ്റ് വാഴപ്പള്ളിയിൽ പെരിയാർവാലി കനാലിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി (Muvattupuzha man dead canal). മൂവാറ്റുപുഴ സ്വദേശി മുത്തുപതിക്കൽ വീട്ടിൽ പത്രോസ് (കുഞ്ഞിമോൻ - 55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഈസ്റ്റ് വാഴപ്പള്ളി തൃക്ക ഷാപ്പിന് സമീപമുള്ള കനാലിൽ മൃതദേഹം കണ്ടത്.
പത്രോസ് ഉപയോഗിച്ചിരുന്ന സൈക്കിളും കനാലിന് സമീപത്തുനിന്നും...
കൊച്ചി: എറണാകുളം മണീടിൽ അന്യസംസ്ഥാന തൊഴിലാളിയെ കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി (Maneed Migrant Worker Death). ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. മണീട് മേക്കാട്ടുമറ്റം കവലയ്ക്ക് സമീപമുള്ള ഇരുനില കെട്ടിടത്തിന്റെ ഓപ്പൺ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന മറ്റ്...
കൊച്ചി: എറണാകുളത്ത് പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയ എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ കേസ്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.(Grade SI Booked For Sexual Harassment In Kochi)
ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പുറമെ, തന്റെ താല്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരിക്കേസിൽ...
എറണാകുളം: കിഴക്കമ്പലത്തിനടുത്ത് ഊരാക്കാട് സ്വകാര്യ റൈസ് മില്ലിലെ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മില്ലിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.(Rice Mill Driver Found Dead In Well At Ernakulam Kizhakkambalam)
റൈസ് മില്ലിലെ ജീവനക്കാരനായിരുന്നു പ്രവീൺ. ജോലി സ്ഥലത്തെ...
കൊച്ചി: യാതൊരുവിധ നിയമപരമായ ലൈസൻസുകളുമില്ലാതെ വിദേശത്തേക്ക് തൊഴിൽ റിക്രൂട്ട്‌മെന്റ് നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സ്ഥാപന ഉടമ തൃക്കാക്കര പൊലീസിന്റെ പിടിയിലായി (Kochi Job Fraud). എറണാകുളം പറവൂർ പരുവത്തുരുത്ത് സ്വദേശി ജിബി കെ.എ (43) ആണ് അറസ്റ്റിലായത്. വാഴക്കാല പടമുകൾ ഭാഗത്ത് 'ഭീഷ്മാ എജ്യുക്കേഷണൽ സർവീസ് LLP' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്...
പെരുമ്പാവൂർ: സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് നാട് ( Periyar River Drowning). ഇന്ന് രാവിലെയായിരുന്നു സംഭവം. താന്നിപ്പുഴ റെയിൽവേ പാലത്തിന് സമീപം സ്ഥിരമായി നിരവധി പേർ മീൻ പിടിക്കാനെത്തുന്ന കടവിലാണ് വിഷ്ണുവും എത്തിയത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ എത്തിയ വിഷ്ണു, അവർ നിൽക്കുന്നയിടത്തുനിന്നും അല്പം മാറിയാണ് ചൂണ്ടയിടാൻ നിന്നത്....
കാസർഗോഡ്: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിൻ (25) അറസ്റ്റിൽ. കണ്ണൂർ മയ്യിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പോലീസാണ്...