HomeWorldസൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങളോട്...

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങളോട് ശാന്തരാകാൻ നിർദേശം | Saudi Arabia Emergency Alert

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ സൗദി അറേബ്യയിലെ യാൻബു, ജിസാൻ മേഖലകളിൽ പുറപ്പെടുവിച്ച അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. ദേശീയ എർലി വാർണിംഗ് പ്ലാറ്റ്ഫോമിലൂടെ നൽകിയ മുന്നറിയിപ്പ് റദ്ദാക്കിയതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു (Saudi Arabia Emergency Alert). നിലവിൽ പ്രദേശത്തെ ഭീഷണി ഒഴിഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിയന്തര മുന്നറിയിപ്പിന് കാരണമായ സാഹചര്യം എന്താണെന്ന് സിവിൽ ഡിഫൻസ് വിശദമായി വ്യക്തമാക്കിയിട്ടില്ല. മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബാധിത മേഖലകളിൽ അനാവശ്യമായി ആളുകൾ കൂട്ടംചേരരുതെന്നും സംഭവസ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം, ബഹ്റൈനിലും അപായ സൈറണുകൾ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും സമീപത്തെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ എക്‌സ് പ്ലാറ്റ്ഫോമിലൂടെ നിർദേശം നൽകി.

ഇതിനിടെ, ചെങ്കടലിൽ സൗദി കപ്പലിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ സൗദിയുടെ നേതൃത്വത്തിലുള്ള സംയുക്ത സേന യെമനിലെ അൽ ഹുദയിദ മേഖലയിൽ തിരിച്ചടി നടത്തിയതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച സൗദി കപ്പൽ പിന്നീട് യാത്ര തുടർന്നതായും റിപ്പോർട്ടിൽ പറയുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇറാന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാൻ കടലിൽ ഇറാന്റെ കപ്പലാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്ക എൽപിജി ടാങ്കറിനെ ആക്രമിച്ചെന്ന ആരോപണവും ഇതിനിടെ ഇറാൻ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടതായും ഇറാൻ അവകാശപ്പെട്ടു.

Summary: Saudi Arabia has withdrawn an emergency alert issued for the Yanbu and Jizan regions, while Bahrain activated warning sirens and urged residents to remain calm. The developments come amid escalating tensions in the Middle East following renewed attacks in the Red Sea.

WhatsApp Channel Banner

Latest updates

ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവർത്തിച്ച് സിജെപി; നാളെ രാജ്യവ്യാപക...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി രാജിവെച്ചില്ലെങ്കിൽ ഡൽഹിയിൽ...

സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വീട്ടിലെത്തി കവർച്ച; വയോധികയെ ആക്രമിച്ച്...

തൃശൂർ: സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വീട്ടിലെത്തി വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന യുവതിയെ നാട്ടുകാർ പിടികൂടി. കുന്നംകുളം ചൂണ്ടൽ മേലെങ്കാവ് ചാണശ്ശേരി വീട്ടിൽ താമസിക്കുന്ന തങ്കമണി (80)യുടെ മൂന്നര പവൻ സ്വർണമാലയാണ് കവർച്ചയ്ക്ക്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം;...

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ അമ്മയെ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് സ്വദേശിനിയായ പ്രവാസി യുവതിയെയാണ് പൊലീസ് കണ്ടെത്തിയത്. ഇവരെ കോഴിക്കോട്...

ട്രംപിന്റെ പുതിയ താരിഫിൽ ഇന്ത്യയ്ക്ക് ആശ്വാസം; 12.5%ൽ നിന്ന്...

വാഷിങ്ടൺ: നിർബന്ധിത തൊഴിൽ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ താരിഫ് നടപടികളിൽ ഇന്ത്യയ്ക്ക് ആശ്വാസം. നേരത്തെ ഇന്ത്യയ്ക്ക് 12.5 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ്...

ഓസ്ട്രേലിയയിൽ വാഹനാപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി യുവതി...

പെർത്ത്: ഓസ്ട്രേലിയയിലെ വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. എറണാകുളം അങ്കമാലി സ്വദേശിനിയായ ആൻമേരി ജോയി (30) ആണ് മരിച്ചത്. ടോക്കിൻ ഹൈവേയും മിൽസ് റോഡ് വെസ്റ്റും സംഗമിക്കുന്ന...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....