Kiran Kumar

US-ഇറാൻ രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച ഇസ്ലാമാബാദിലെന്ന് റിപ്പോർട്ട്: പശ്ചിമേഷ്യയിൽ സമാധാന...

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ തിങ്കളാഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിർണ്ണായക കൂടിക്കാഴ്ചയെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.(US-Iran second round of talks in Islamabad on Monday, Peace moves active in the...

ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം: 4 പേർ കുഴഞ്ഞുവീണു; 12 പേരെ...

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ബോട്ടിനുള്ളിൽ വെച്ച് ശ്വാസതടസം അനുഭവപ്പെട്ടു. ബോട്ടിലെ 12 ജീവനക്കാർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതിൽ നാലുപേർ കുഴഞ്ഞുവീണതായാണ് വിവരം.(Fishermen in Beypore experienced breathing difficulties, 4 people collapse; 12 taken to hospital) ബേപ്പൂരിൽ നിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ്...

‘മായരുതെങ്ങും..’: വിങ്ങലായി ആശ ടീച്ചറുടെ അവസാന ഗാനം | Valparai Disaster

മലപ്പുറം: വേനലവധി ആഘോഷിക്കാൻ ചിരിച്ചും പാടിയും വാൽപ്പാറയിലേക്ക് തിരിച്ച ആ അധ്യാപക സംഘം ഇത്ര വലിയൊരു സങ്കടം ബാക്കിയാക്കി മടങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. അപകടത്തിന് മുമ്പ് ആശ ടീച്ചർ പാടിയ ഗാനം ഇപ്പോൾ ഒരു വിങ്ങലായി ഗ്രാമത്തിൽ അലയടിക്കുകയാണ്.(Valparai Disaster, Asha Teacher's Last Song becomes a tearful memory ) പാങ്ങ് സ്കൂളിലെ...

പുണെ വിമാനത്താവളത്തിൽ സുഖോയ് വിമാനം ഇടിച്ചിറങ്ങി: റൺവേ താൽക്കാലികമായി അടച്ചു |...

പുണെ: വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് പുണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. വെള്ളിയാഴ്ച രാത്രി 10:25-ഓടെയായിരുന്നു സംഭവം. പതിവ് പരിശീലന പറക്കലിനിടെ വിമാനം റൺവേയിൽ ഇടിച്ചിറങ്ങുകയായിരുന്നു.(A Su-30MKI fighter jet from the Indian Air Force crashed near Pune Airport) ലാൻഡിംഗിനിടെ വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ സാങ്കേതിക...

സിനിമാ സെറ്റിൽ മോഷണം: റാഷി ഖന്നയുടെ വാനിറ്റി വാൻ ജീവനക്കാരൻ പിടിയിൽ...

മുംബൈ: പ്രശസ്ത നടി റാഷി ഖന്ന അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ മോഷണം നടന്നതായി റിപ്പോർട്ട്. നടിയുടെ വാനിറ്റി വാൻ ജീവനക്കാരിൽ ഒരാളാണ് പണം മോഷ്ടിക്കുന്നതിനിടെ പിടിയിലായത്. ഇയാളെ സെറ്റിൽ നിന്ന് പുറത്താക്കിയതായും റിപ്പോർട്ട് ചെയ്യുന്നു.(Theft On Raashii Khanna's Set, Vanity Van Staffer Caught Stealing) ഹാൻഡ് ബാഗിൽ നിന്ന് 50,000 രൂപ...

IPLൽ ഇന്ന് സൂപ്പർ പോരാട്ടം: സഞ്ജുവിനൊപ്പം കുതിക്കാൻ ചെന്നൈ; തടയിടാൻ ഹൈദരാബാദ്...

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം വിജയം തേടി ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്നിറങ്ങുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7:30-നാണ് മത്സരം ആരംഭിക്കുന്നത്.(Super clash today in IPL, Chennai to head start with Sanju Samson, Hyderabad to block) സൺറൈസേഴ്‌സ് രാജസ്ഥാൻ...

കഠിനമായ ചൂട്: പുനലൂരിൽ KSEB ലൈൻമാന് സൂര്യാതപമേറ്റു | Heatstroke

കൊല്ലം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ, ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു. കുണ്ടറ സ്വദേശിയായ പത്മകുമാറിനാണ് പൊള്ളലേറ്റത്. പുനലൂർ കച്ചേരി റോഡിൽ ആശുപത്രി ജംഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം.(Severe heat, KSEB lineman suffers heatstroke in Punalur) ഉച്ചസമയത്ത് ലൈനിലെ അറ്റകുറ്റപ്പണികൾ പരിശോധിക്കുന്നതിനിടെയാണ് പത്മകുമാറിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ശരീരത്തിലും കൈകളിലും സൂര്യാതപമേറ്റ്...

പാൽവില കൂട്ടണമെന്ന് മിൽമ: മന്ത്രിയുമായി ഇന്ന് ചർച്ച | Milma

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതോടെ സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ മിൽമയുടെ നീക്കം. ലിറ്ററിന് നാലു രൂപ വർധിപ്പിക്കണമെന്ന ശുപാർശയുമായി മിൽമ ചെയർമാൻ ഇന്ന് മന്ത്രി ജെ. ചിഞ്ചുറാണിയെ കാണും. മെയ് ആറ് വരെയാണ് നിലവിൽ പെരുമാറ്റച്ചട്ടം നിലവിലുള്ളത്.(Milma wants to increase milk prices, Discussion with the minister today കഴിഞ്ഞ വർഷം...

മോദി സർക്കാരിന് ചരിത്രപരമായ തിരിച്ചടി: ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടു, 12 വർഷത്തിനിടയിൽ...

ന്യൂഡൽഹി: പാർലമെൻ്ററി ചരിത്രത്തിൽ നരേന്ദ്ര മോദി സർക്കാരിന് കനത്ത രാഷ്ട്രീയ തിരിച്ചടി. കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടയിൽ ആദ്യമായി സർക്കാർ അവതരിപ്പിച്ച ഒരു ബില്ല് ലോക്‌സഭയിൽ വോട്ടെടുപ്പിലൂടെ പരാജയപ്പെട്ടു. പ്രതിപക്ഷ നിരയിലെ കരുത്തുറ്റ ഐക്യവും ഭരണപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചതുമാണ് സർക്കാരിന് ഈ പ്രഹരമേൽപ്പിച്ചത്.(Historic setback for Modi government, Bill defeated in Lok...

തിരൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു: ബിഎംഡബ്ല്യുവും ഹാർലി ഡേവിഡ്‌സണുമടക്കം അഗ്നിക്കിരയായി...

മലപ്പുറം: തിരൂർ ആലത്തിയൂർ പൊയിലിശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പത്തോളം വാഹനങ്ങൾ തീപിടിച്ച് നശിച്ചു. ആഡംബര കാറുകളും ബൈക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പൂർണ്ണമായും കത്തിയമർന്നത്. (Vehicles parked in front of house in Malappuram caught fire, BMW among them) തൃപ്രങ്ങോട് ഹനുമാൻകാവിന് സമീപത്തെ പുതുപറമ്പിൽ ഫ്രാൻസിസിന്റെ വീട്ടുവളപ്പിലെ ഷെഡിന് താഴെ പാർക്ക് ചെയ്തിരുന്ന...