Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala
HomeEntertainmentസിനിമാ സെറ്റിൽ മോഷണം: റാഷി ഖന്നയുടെ വാനിറ്റി വാൻ ജീവനക്കാരൻ പിടിയിൽ...

സിനിമാ സെറ്റിൽ മോഷണം: റാഷി ഖന്നയുടെ വാനിറ്റി വാൻ ജീവനക്കാരൻ പിടിയിൽ | Raashii Khanna

🎙️ Latest Podcast

മുംബൈ: പ്രശസ്ത നടി റാഷി ഖന്ന അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ മോഷണം നടന്നതായി റിപ്പോർട്ട്. നടിയുടെ വാനിറ്റി വാൻ ജീവനക്കാരിൽ ഒരാളാണ് പണം മോഷ്ടിക്കുന്നതിനിടെ പിടിയിലായത്. ഇയാളെ സെറ്റിൽ നിന്ന് പുറത്താക്കിയതായും റിപ്പോർട്ട് ചെയ്യുന്നു.(Theft On Raashii Khanna’s Set, Vanity Van Staffer Caught Stealing)

ഹാൻഡ് ബാഗിൽ നിന്ന് 50,000 രൂപ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിശോധനയിൽ വാനിറ്റി വാൻ സംഘത്തിലുള്ള ജീവനക്കാരൻ പണം മോഷ്ടിച്ചതായി കണ്ടെത്തുകയായിരുന്നു. ആദ്യ റിപ്പോർട്ടുകളിൽ മോഷ്ടിക്കപ്പെട്ട പണം റാഷി ഖന്നയുടേതാണെന്ന് വന്നിരുന്നെങ്കിലും താരത്തിന്റെ ടീം ഇത് നിഷേധിച്ചു. പണം നടിയുടേതല്ലെന്നും അവർ വ്യക്തമാക്കി.

സംഭവത്തിൽ റാഷി ഖന്ന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അക്ഷയ് കുമാർ, വിദ്യാ ബാലൻ എന്നിവർക്കൊപ്പം അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രമാണ് താരത്തിന്റെ അടുത്ത പ്രധാന പ്രോജക്റ്റ്. കൂടാതെ ‘റൗഡി ആൻഡ് കോ’, ‘തലാഖോ മേ ഏക്’, ‘ഫർസി 2’ തുടങ്ങിയ വെബ് സീരീസുകളിലും ചിത്രങ്ങളിലും രാശി അഭിനയിക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.