HomeKeralaതിരൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു: ബിഎംഡബ്ല്യുവും ഹാർലി ഡേവിഡ്‌സണുമടക്കം അഗ്നിക്കിരയായി...

തിരൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു: ബിഎംഡബ്ല്യുവും ഹാർലി ഡേവിഡ്‌സണുമടക്കം അഗ്നിക്കിരയായി | Fire

മലപ്പുറം: തിരൂർ ആലത്തിയൂർ പൊയിലിശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പത്തോളം വാഹനങ്ങൾ തീപിടിച്ച് നശിച്ചു. ആഡംബര കാറുകളും ബൈക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പൂർണ്ണമായും കത്തിയമർന്നത്. (Vehicles parked in front of house in Malappuram caught fire, BMW among them)

തൃപ്രങ്ങോട് ഹനുമാൻകാവിന് സമീപത്തെ പുതുപറമ്പിൽ ഫ്രാൻസിസിന്റെ വീട്ടുവളപ്പിലെ ഷെഡിന് താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കാണ് തീപിടിച്ചത്. ബി.എം.ഡബ്ല്യു കർവ്, മാരുതി ഇഗ്നിസ്, ബജാജ് ക്യൂട്ട്, താർ ജീപ്പ്, ഹാർലി ഡേവിഡ്‌സൺ, രണ്ട് ബുള്ളറ്റുകൾ, രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയടക്കം കത്തിനശിച്ചു.

തീ പടരുന്നത് കണ്ട് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ ഭൂരിഭാഗവും കത്തിയമർന്നിരുന്നു. ഷെഡിന് താഴെയുണ്ടായിരുന്ന ചില വാഹനങ്ങൾ തള്ളിമാറ്റാൻ സാധിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Clickable Info Box