തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക വാഹന വ്യൂഹത്തിൽ നിന്നും സുരക്ഷാ ക്രമീകരണങ്ങളിൽ നിന്നും കറുത്ത കാറുകളും അമിത സുരക്ഷയും ഒഴിവാക്കുന്നു. മുൻ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ പോലീസ് ഫണ്ടിൽ നിന്നും പ്രത്യേകമായി വാങ്ങി നൽകിയിരുന്ന രണ്ട് കറുത്ത ഇന്നോവ കാറുകളും പോലീസ് തിരികെ ഏറ്റെടുത്തു.(Designated Chief Minister VD Satheesan Rejects...
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹ്രസ്വമെങ്കിലും അതിനിർണ്ണായകമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം ഇന്ത്യയ്ക്ക് സമ്മാനിച്ചത് വൻ നേട്ടങ്ങൾ. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള ഊർജ്ജ വിപണിയിലെ അനിശ്ചിതത്വങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ നടന്ന സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ശക്തമാക്കി. പ്രതിരോധം, ഊർജ്ജം, ഇൻഫ്രാസ്ട്രക്ചർ മേഖലകളിലെ തന്ത്രപ്രധാന കരാറുകൾക്കൊപ്പം...
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. രമേശ് ചെന്നിത്തല തന്റെ നേതാവും ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. ഈ വീട് നിർമ്മിച്ച കാലം മുതൽ താൻ...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ മര്യാദകളുടെയും അനുനയ ചർച്ചകളുടെയും തിരക്കിലാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച സതീശൻ, ഔദ്യോഗികമായി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. വീട്ടുപടിക്കൽ നേരിട്ടെത്തിയാണ് പിണറായി വിജയൻ പുതിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.(VD Satheesan Meets Ramesh Chennithala and...
തിരുവനന്തപുരം: പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുന്നോടിയായി കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. തിരുവനന്തപുരത്തെ പിണറായി വിജയന്റെ താൽക്കാലിക വാടക വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.(Designated Chief Minister VD Satheesan Invites Caretaker CM Pinarayi Vijayan To Oath Taking Ceremony)
വീടിന് പുറത്തേക്ക് ഇറങ്ങിവന്നാണ്...
കോഴിക്കോട്: യു.ഡി.എഫ് മന്ത്രിസഭയിലെ ലീഗ് പ്രതിനിധികളെ സംബന്ധിച്ച് പാർട്ടിയിൽ പ്രാഥമിക ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകളാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് പ്രധാനമായും നിശ്ചയിച്ചിട്ടുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി ലീഗിന്റെ നിയമസഭാ കക്ഷി നേതാവാകും.(Muslim League Decides On Four Ministers While Discussions For Fifth Seat...
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ജി. കാർത്തികേയന്റെ വീട്ടിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വികാരാധീനനായി. കാർത്തികേയന്റെ കുടുംബം തന്റെ സ്വന്തം കുടുംബമാണെന്നും ഇവിടെ വന്നില്ലെങ്കിൽ താൻ എവിടെ പോകാനാണെന്നും സതീശൻ പറഞ്ഞു.(VD Satheesan Visits Late G Karthikeyan's House And Meets Ramesh Chennithala)
ജി. കാർത്തികേയന്റെ വിരൽത്തുമ്പിൽ തൂങ്ങിയാണ് താൻ...
തിരുവനന്തപുരം: സ്വന്തം യാത്രാസുരക്ഷയിൽ വിപ്ലവകരമായ ശൈലീമാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ യാത്രകൾക്കായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ ആവശ്യമില്ലെന്ന് അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഒരു പൈലറ്റ് വാഹനവും എസ്കോർട്ടും ഒഴികെ മറ്റ് അധിക വാഹനങ്ങൾ തന്റെ അകമ്പടിക്കായി വേണ്ടെന്നാണ് നിർദ്ദേശം.(VD Satheesan VIP Security Convoy While Ramesh...
പത്തനംതിട്ട: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിർന്ന നേതാവ് പി.ജെ. കുര്യൻ. തന്റെ വ്യക്തിപരമായ തീരുമാനം ഇതിൽ നിന്നും വ്യത്യസ്തമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഹൈക്കമാൻഡ് തീരുമാനം എല്ലാ കോൺഗ്രസ്സുകാരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.(PJ Kurien Supports VD Satheesan And Demands Cabinet Seat For Ramesh Chennithala)
രമേശ്...
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ച സാഹചര്യത്തിൽ സാധാരണക്കാർക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് സർക്കാർ പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില കൂടുതലാണെന്നും ഇതിന്റെ എല്ലാ വശങ്ങളും പഠിച്ചുവരികയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.(VD Satheesan On Fuel Price Hike...