Amina SR

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: പ്രോസിക്യൂഷൻ ഉത്തരവിലെ പരാമർശങ്ങളിൽ നിരുപാധികം മാപ്പ്...

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങളിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് അപേക്ഷിച്ച് വകുപ്പ് സെക്രട്ടറി കെ. ബിജു ഐഎഎസ്. ഉത്തരവിലെ പദപ്രയോഗങ്ങൾ തികച്ചും അനുചിതമായിപ്പോയെന്നും കോടതിക്കെതിരായ എല്ലാ പരാമർശങ്ങളും പൂർണ്ണമായി പിൻവലിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.(Cashew Corporation Scam IAS Officer K...

12 ശതമാനത്തിലേറെ ആൽക്കഹോൾ ഉള്ള മരുന്നുകൾ ഇനിമുതൽ ഷെഡ്യൂൾ H1 ഗണത്തിൽ:...

ന്യൂഡൽഹി: ചുമയ്ക്കുള്ള സിറപ്പുകൾ ഉൾപ്പെടെ ആൽക്കഹോൾ അടങ്ങിയ വിവിധ തരം ദ്രവരൂപത്തിലുള്ള മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. ഇതിനായി 1945-ലെ ഡ്രഗ്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം 12 ശതമാനത്തിൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ അടങ്ങിയതും 30 മില്ലി ലിറ്ററിൽ കൂടുതൽ...

‘വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി യോജിച്ച പ്രവർത്തനമാണ് നടത്തുന്നത്’: തിരുവനന്തപുരത്ത് CPMൽ...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സിപിഎമ്മിൽ വൻ വിഭാഗീയത നിലനിൽക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ സെക്രട്ടറി വി. ജോയി. ഇത്തരം വാർത്തകളിൽ വസ്തുതയില്ലെന്നും, അതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ തയ്യാറാകുന്നില്ലെന്നും വി. ജോയി കുറ്റപ്പെടുത്തി.(CPM Thiruvananthapuram factionalism, V Joy Refutes Media Reports) പാർട്ടി നേതാക്കളായ വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി തികച്ചും യോജിച്ച...

വി.എം. സുധീരൻ്റെ പേരിൽ ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചരണം: പരാതിയിൽ കേസെടുത്ത്...

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചും വിദ്വേഷം പരത്തുന്ന രീതിയിലും സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഭരണശൈലിയെ സുധീരൻ വിമർശിച്ചു എന്ന തരത്തിലുള്ള തെറ്റായ പ്രസ്താവനകളാണ് പ്രചരിപ്പിച്ചത്.(VM Sudheeran, Cyber Police Register Case For Spreading...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് സർക്കാർ; കരാറുകാർക്ക്...

കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേരള ഹൈക്കോടതിയിൽ വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സർക്കാരിന്റെ കൃത്യമായ ഇടപെടലുകളാണ് ദുരന്തത്തിന്റെ വ്യാപ്തിയും മരണനിരക്കും കുറച്ചതെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ, കരാർ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളെ പൂർണ്ണമായും പഴിചാരുന്നുണ്ട്. സംഭവത്തിൽ രണ്ട് സ്വതന്ത്ര അന്വേഷണങ്ങൾ പ്രഖ്യാപിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.(Wayanad Kalladi Landslide...

‘ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുത്’: വിഴിഞ്ഞം വിവാദത്തിൽ...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ എം.ഡി സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നിലപാടിനെ തള്ളി പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി രംഗത്ത്. രാഗേഷ് ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തതയില്ലെന്ന് അവർ പറഞ്ഞു.(Vizhinjam Port Controversy PK Sreemathi Rejects CPM Leader KK...

‘ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ല’: കടുത്ത മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു; വ്യോമാധിപത്യം നിലനിർത്താൻ...

ടെൽ അവീവ്: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ തകർന്നതിന് പിന്നാലെ മേഖലയിൽ കടുത്ത ആശങ്ക നിലനിൽക്കെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായുള്ള യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സാധ്യമായ എല്ലാ സാഹചര്യങ്ങളെയും നേരിടാൻ ഇസ്രായേൽ സജ്ജമാണെന്നും നെതന്യാഹു വ്യക്തമാക്കി. ഹറ്റ്‌സെറിം വ്യോമസേനാ താവളത്തിൽ നടന്ന ഇസ്രായേൽ എയർഫോഴ്‌സ് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു...

‘ഞങ്ങള്‍ രക്ഷാദൗത്യത്തിലാണ്, കള്ളാടിയിലെ സാഹചര്യം പ്രതിപക്ഷ നേതാവ് കൃത്യമായി മനസിലാക്കിയിട്ടില്ല’: മന്ത്രി...

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ രംഗത്ത്. ദുരന്തനിവാരണത്തിൽ ചെയ്യുന്ന കാര്യങ്ങളിൽ സർക്കാരിന് കൃത്യമായ വ്യക്തതയുണ്ടെന്നും നിലവിൽ പ്രഥമ പരിഗണന രക്ഷാദൗത്യത്തിനാണെന്നും മന്ത്രി വ്യക്തമാക്കി. കള്ളാടിയിലെ യഥാർത്ഥ സാഹചര്യം പ്രതിപക്ഷ നേതാവ് കൃത്യമായി മനസ്സിലാക്കിയിട്ടില്ലെന്നും സർക്കാർ പൂർണ്ണമായും രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും...

പലയിടങ്ങളിലായി ചിതറി തെറിച്ച ശരീര ഭാഗങ്ങൾ, മരിച്ചത് ആരെന്ന് പോലും അറിയാൻ...

റക്സ്റ്റൺ മർഡേഴ്സ് എന്നും അറിയപ്പെടുന്ന ജിഗ്സോ മർഡേഴ്സ്, 1935-ൽ തൻ്റെ ഭാര്യ ഇസബെല്ലയെയും അവരുടെ വീട്ടുജോലിക്കാരി മേരി റോജേഴ്സണെയും കൊലപ്പെടുത്തിയ ബക്ക് റക്സ്റ്റൺ എന്ന വൈദ്യൻ്റെ കേസിനെയാണ് സൂചിപ്പിക്കുന്നത്. റക്സ്റ്റൺ മൃതദേഹങ്ങൾ ഛിന്നഭിന്നമാക്കി ഭാഗങ്ങൾ പലയിടങ്ങളിലായി ചിതറിച്ചു. ഇത് ഇരകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാക്കി. അതിനായി ഫോറൻസിക് വിദഗ്ധർക്ക് അവശിഷ്ടങ്ങൾ വളരെ കഷ്ടപ്പെട്ട് ശേഖരിക്കേണ്ടി വന്നതിനാലാണ്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു,...

വയനാട് :കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ദുരന്തമേഖലയിൽ നാലാം ദിവസവും തുടരുന്ന തെരച്ചിലിൽ പുഴയിൽ നിന്നാണ് ഇന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തത്. ഇനി അപകടത്തിൽപ്പെട്ട ഒരാളെക്കൂടി മാത്രമാണ് കണ്ടെത്താനുള്ളത്.(Wayanad Kalladi Landslide Death Toll Rises To Seven One More Body Recovered From River) മൂന്ന് പേരുടെ...