Amina SR

‘സവിശേഷ ദുരന്തം’: മുണ്ടത്തിക്കോട് ദുരന്തത്തിൽ CN രാമചന്ദ്രൻ നായർ കമ്മീഷൻ ജുഡീഷ്യൽ...

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തെ സംസ്ഥാനത്തെ 'സവിശേഷ ദുരന്തമായി' സർക്കാർ പ്രഖ്യാപിച്ചു. ദുരന്തബാധിതർക്ക് അടിയന്തര ധനസഹായം നൽകാനും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരായ കെ. രാജൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, എം.ബി. രാജേഷ് എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനങ്ങൾ അറിയിച്ചത്.(Special disaster, Judicial...

‘തിരച്ചിൽ തുടരും, നിലവിൽ അപകട സാധ്യതയില്ല’: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഡിജിപി...

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നിലവിൽ അപകടസാധ്യതയില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടകവസ്തു ശേഖരം പൂർണ്ണമായും പൊട്ടിത്തീരുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ട്. ദുരന്തസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Search will continue, DGP on Mundathikode tragedy) സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പ്രാഥമിക വിവരങ്ങൾ...

മുണ്ടത്തിക്കോട് ദുരന്തം: പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി കളക്ടർ,...

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയ്ക്ക് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി. പാലക്കാട് മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന നിർമ്മാണശാലയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കാനാണ് ഉത്തരവ്. ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ചിറ്റൂർ തഹസിൽദാർ നേരിട്ടെത്തിയാണ് സ്റ്റോപ്പ് മെമ്മോ കൈമാറിയത്.(Mundathikode tragedy, Collector issues stop memo to Paramekkavu's...

വാൽപ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട 10 വയസ്സുകാരി മസ്നീൻ ആശുപത്രി വിട്ടു...

മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മസ്നീൻ ആശുപത്രി വിട്ടു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ നാല് ദിവസമായി ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.(Valparai tragedy, 10-year-old girl who miraculously survived, leaves hospital) അപകടത്തിൽ മസ്നീന്റെ ഉമ്മ മരിച്ചിരുന്നുവെങ്കിലും, കുട്ടി ഈ...

ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ ഇറാൻ്റെ വെടിവെപ്പ്: ആശങ്കയോടെ ലോകം | Hormuz

ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യത്തിന്റെ പ്രകോപനം തുടരുന്നു. ബുധനാഴ്ച പുലർച്ചെ ഒമാൻ തീരത്തിന് സമീപം വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് വെടിയുതിർത്തു. ആക്രമണത്തിൽ കപ്പലിന്റെ കമാൻഡ് സെന്ററിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി സ്ഥിരീകരിച്ചു.(Iran's firing on commercial ship...

വാൽപ്പാറ വാഹനാപകടം: മരണസംഖ്യ പത്തായി; ചികിത്സയിലായിരുന്ന സഹ ഡ്രൈവർ നൗഷാദ് അലി...

മലപ്പുറം: നാടിനെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. സഹ ഡ്രൈവർ നൗഷാദ് അലിയാണ് കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെ അന്തരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു.(Valparai tragedy, Death toll rises to 10; Co-driver who was undergoing treatment dies) നൗഷാദിന്റെ ആരോഗ്യനില വഷളായിട്ടും...

മുണ്ടത്തിക്കോട് ദുരന്തം: സമഗ്ര അന്വേഷണം വേണമെന്ന് VD സതീശൻ; പുറ്റിങ്ങൽ കമ്മീഷൻ...

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും സുരക്ഷാ കാര്യങ്ങളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Mundathikode tragedy, VD Satheesan calls for a comprehensive investigation) പൂരം വേണ്ടെന്നോ വെടിക്കെട്ട് വേണ്ടെന്നോ താൻ പറയുന്നില്ല. എന്നാൽ കൃത്യമായ...

മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്...

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടു.(Mundathikode tragedy, Government announces Rs 14 lakh as financial assistance to families of deceased) മരിച്ചവരുടെ കുടുംബങ്ങൾക്ക്...

മുണ്ടത്തിക്കോട് ദുരന്തം: സ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി | Mundathikode...

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിലുണ്ടായ സ്ഫോടനത്തിൽ ദുരന്തസ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമുണ്ടാകുമെന്നും ഫോറൻസിക് പരിശോധനകൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Mundathikode disaster, Union Minister Suresh Gopi visits the site) സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന...

‘ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തീരുമാനം എടുക്കും’: തൃശൂർ പൂരത്തെ കുറിച്ച് പാറമേക്കാവ്...

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് സന്തുലിതമായ നിലപാട് സ്വീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം. ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.(Decision will be taken after consulting the district administration, Paramekkavu Devaswom...