തിരുവനന്തപുരം: മഴക്കെടുതിക്കിടയിലെ വിരുന്നിലും ഹെലികോപ്റ്റർ യാത്രയിലും മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വിശദീകരണങ്ങൾ പ്രതീക്ഷിച്ചതുപോലെ തന്നെയാണെന്ന് സിപിഐഎം നേതാവ് പി. രാജീവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുൻപ് കടുപ്പിച്ച് വിമർശിച്ചയാളാണ് വി.ഡി. സതീശനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(P Rajeev Criticizes CM VD Satheesan Over Helicopter Travel And Rain Relief Response)
ഗ്യാലറിയിലിരുന്നു സംസാരിക്കുന്നതുപോലെയല്ല ഗ്രൗണ്ടിലിറങ്ങി കളിക്കുന്നതെന്ന് പി. രാജീവ് പരിഹസിച്ചു. ഇൻവെസ്റ്റർമാരുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഒരു വലിയ സർപ്രൈസ് ആയി പുറത്തുവരുമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ ഒപ്പം കൂട്ടാനോ കൃത്യമായ വിലയിരുത്തലുകൾ നടത്താനോ സർക്കാർ തയ്യാറായില്ലെന്ന് പി. രാജീവ് കുറ്റപ്പെടുത്തി. മുൻപ് പ്രളയ സാഹചര്യങ്ങളിൽ അന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നുവെന്നും എന്നാൽ നിലവിലെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകളോ നിർദ്ദേശങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Summary
P. Rajeev sharply criticized Kerala Chief Minister V. D. Satheesan over his responses regarding helicopter travel and participating in a feast during state-wide rains. Rajeev remarked that governing from the ground is different from commenting from the gallery, while also taking aim at the government’s flood relief coordination and the implementation of the PM SHRI scheme.


