HomeKeralaസംസ്ഥാനത്ത് പേമാരിയും വിനാശകരമായ ഉരുൾപൊട്ടലും: മരണസംഖ്യ 4 ആയി; 8 ജില്ലകളിൽ...

സംസ്ഥാനത്ത് പേമാരിയും വിനാശകരമായ ഉരുൾപൊട്ടലും: മരണസംഖ്യ 4 ആയി; 8 ജില്ലകളിൽ റെഡ് അലർട്ട് | Kerala Heavy Rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും രൂക്ഷമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ദുരന്തങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. മഴയും ഉരുൾപൊട്ടൽ ഭീഷണിയും കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.(Kerala Heavy Rain Landslide 4 Dead Red Alert 8 Districts )

ഇടുക്കി അടൂർമലയിൽ വൻ ഉരുൾപൊട്ടലിൽ വീട് തകർന്ന് മഷിക്കല്ലേൽ സുമതി മരണപ്പെട്ടു. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണ് മണക്കാട്ട് റജീന, മകൻ ജോസഫിൻ ജോണി (24) എന്നിവർ മരിച്ചു.

വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണു വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. ഉപ്പുതറയിൽ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. കോട്ടയം മൂന്നിലവിൽ ഉരുൾപൊട്ടലിൽ കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോ ഡ്രൈവർ രാജേഷിന്റെ വീട് പൂർണ്ണമായും ഒഴുകിപ്പോയി.

പത്തനംതിട്ട റാന്നി ടൗൺ പൂർണ്ണമായും വെള്ളത്തിനടിയിലായി. കോട്ടയം ഈരാറ്റുപേട്ട-വാഗമൺ, പാലാ-ഈരാറ്റുപേട്ട റോഡുകളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കെ.കെ. റോഡിലും കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലും വെള്ളം കയറി. കൂട്ടിക്കൽ ടൗണും മുണ്ടക്കയം കോസ്‌വേയും നടക്കൽ പ്രദേശങ്ങളും മുങ്ങിയിരിക്കുകയാണ്. കിഴക്കൻ മേഖലകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കൂട്ടിക്കൽ, ഈരാറ്റുപേട്ട, മണിമല പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Story Summary

Torrential rains trigger massive landslides in Idukki and Kottayam claiming 4 lives. IMD has issued a Red Alert for 8 districts as major towns including Ranni and Erattupetta face severe flooding and road blockades.

WhatsApp Channel Banner

Latest updates

വാരാന്ത്യത്തിൽ മാറ്റമില്ലാതെ തുടർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: ഇന്നത്തെ നിരക്കുകൾ...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകളില്ല. ഇന്നലത്തെ നിരക്കുകൾ തന്നെയാണ് ഇന്നും വിപണിയിൽ തുടരുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 1,05,760 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.(Gold Price Unchanged In Kerala...

പമ്പയിൽ ജലനിരപ്പ് ഉയർന്നു: അപ്പർ കുട്ടനാടും മാന്നാറും കടുത്ത...

ആലപ്പുഴ: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിലും കിഴക്കൻ വെള്ളത്തിന്റെ കുത്തിയൊഴുക്കിലും അപ്പർ കുട്ടനാടൻ മേഖലയിൽ പ്രളയഭീതി രൂക്ഷമാകുന്നു. മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പമ്പാ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്റെ...

ഇടുക്കിയിൽ നീരൊഴുക്ക് ശക്തം: 4 അണക്കെട്ടുകൾ തുറന്നു, മുല്ലപ്പെരിയാറിൽ...

ഇടുക്കി: കനത്ത ആശങ്കകൾക്ക് ആശ്വാസമായി ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. നിലവിൽ ഇടവിട്ടു മാത്രമാണ് മഴ പെയ്യുന്നത്. എന്നാൽ മലയോര മേഖലകളിൽ നിന്നും വനത്തിനുള്ളിൽ നിന്നുമുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ...

ഹരിപ്പാട് വീടിന് മുകളിലേക്ക് കടപുഴകി: അമ്മയും മകളും അത്ഭുതകരമായി...

ആലപ്പുഴ: കുമാരപുരത്ത് പെയ്തിറങ്ങിയ കനത്ത കാറ്റിലും മഴയിലും കൂറ്റൻ ആഞ്ഞിലിമരം വീടിന് മുകളിലേക്ക് കടപുഴകി വീണ് വൻ നാശനഷ്ടം. കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്റെ വീടിനുമുകളിലേക്കാണ് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ...

ലക്കിടിയിൽ അതിതീവ്ര മഴ: 24 മണിക്കൂറിനിടെ പെയ്തത് 279...

വയനാട് : ലക്കിടിയിൽ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയത് അതിതീവ്ര മഴ. ശനിയാഴ്ച മാത്രം 279 മില്ലീമീറ്റർ മഴയാണ് ലക്കിടിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ലക്കിടിയിലാണ്.(Extremely...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....