മുംബൈ: ബോളിവുഡിലെ പ്രിയപ്പെട്ട ‘ഭായി-ഭായ്’ സൗഹൃദം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നടൻ സഞ്ജയ് ദത്തുമായി വൈകാരികമായി കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് വൻ സ്നേഹപ്രകടനമാണ് സൂപ്പർ താരം സൽമാൻ ഖാൻ നടത്തിയത്. തങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു സൽമാന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.(Salman Khan Sanjay Dutt Emotional Reunion Photo Goes Viral On Social Media)
ക്യാപ് ധരിച്ച് ജീൻസും ടീഷർട്ടും ധരിച്ച സൽമാനും സഞ്ജയ് ദത്തും ഒന്നിച്ചുള്ള ചിത്രമാണ് സൽമാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. “ബാബാ എപ്പോഴും ബാബ തന്നെയാണ്. സഞ്ജു ബാബ നമ്മളുടെയെല്ലാം ബാബയാണ്, ഇപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ മക്കളുടെയും ബാബയാണ്. എന്റെ മൂത്ത സഹോദരൻ സഞ്ജയ് ദത്ത്, അള്ളാഹുവും ഭഗവാനും ജീസസുമെല്ലാം ഈ മനുഷ്യനെ സന്തോഷത്തോടെ നിലനിർത്തട്ടെ. ഐ ലവ് യു ബാബ,” എന്ന് സൽമാൻ ഖാൻ കുറിച്ചു.
സഞ്ജയ് ദത്തിന്റെ ജൂലൈ 29-ലെ ജന്മദിനത്തിന് ശേഷമുള്ള ഈ കൂടിക്കാഴ്ച സൽമാന്റെ വൈകിയെത്തിയ ജന്മദിനാശംസകളുടെ ഭാഗമാണെന്നാണ് ആരാധകരുടെ അനുമാനം. ചിത്രം പുറത്തുവന്നതോടെ ഇരുവരുടെയും പഴയകാല സൗഹൃദ നിമിഷങ്ങളും സിനിമകളും പങ്കുവെച്ച് ആയിരക്കണക്കിന് ആരാധകരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്.
Story Summary
Bollywood actors Salman Khan and Sanjay Dutt melted hearts online with a heartfelt reunion photo. Salman shared a picture hugging Sanjay Dutt, penning an emotional and witty note praising his long-time friend and calling him a brother.


