കോഴിക്കോട്: നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന രോഗിയുടെ ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതി. ഫറോക്ക് സ്വദേശിയായ 43-കാരനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റി.(Nipah patient from Feroke shifted from ICU to room at Kozhikode Medical College)
കഴിഞ്ഞ ജൂൺ 9 മുതൽ വെന്റിലേറ്ററിൽ തുടരുകയായിരുന്ന അദ്ദേഹത്തെ അവസ്ഥ വഷളായതിനെ തുടർന്ന് ജൂൺ 11-നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി ആരോഗ്യം തിരിച്ചുപിടിച്ച ഇദ്ദേഹത്തിന് നടത്തുന്ന നിപ സ്രവ പരിശോധനകൾ രണ്ട് പ്രാവശ്യവും നെഗറ്റീവ് ആയി.
ഇതോടെ ജൂലൈ 7-ന് ഐസൊലേഷൻ ഐ.സി.യുവിൽ നിന്ന് ട്രാൻസിറ്റ് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. നിലവിൽ അദ്ദേഹം സംസാരിക്കാനും സ്വയം ഭക്ഷണം കഴിക്കാനും പ്രാപ്തനായതായി ആശുപത്രി അധികൃതർ അറിയിച്ചു.
Story Summary
In a major relief, a 43-year-old Nipah patient from Feroke, Kozhikode, has recovered and been shifted from the ICU to a room at Kozhikode Medical College Hospital. Admitted in critical condition on June 11 and placed on a ventilator, the patient tested negative in subsequent tests and is now able to speak and eat.


