ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ സംഗീതലോകത്ത് തന്റേതായ വേറിട്ട ശബ്ദസാന്നിധ്യം കൊണ്ട് ശ്രദ്ധേയയായ പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി (88) അന്തരിച്ചു. ബെംഗളൂരുവിൽ വ്യാഴാഴ്ച ആയിരുന്നു അന്ത്യം.(Jamuna Rani Passed Away in Bengaluru at the age of 88)
തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി നിരവധി മനോഹര ഗാനങ്ങളാണ് പതിറ്റാണ്ടുകൾ നീണ്ട സംഗീത ജീവിതത്തിൽ അവർ ആലപിച്ചത്. അമ്പതുകളിലും അറുപതുകളിലും തെന്നിന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് തരംഗമായിരുന്ന ജമുനാ റാണി, പാശ്ചാത്യ ശൈലിയിലുള്ള പാട്ടുകളിലൂടെയും പ്രണയഗാനങ്ങളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രശസ്ത ഗായകൻ മനോ അവരെ അനുസ്മരിച്ച് സംസാരിക്കവെ, തമിഴ് സിനിമയിലെ വിഖ്യാത ഗായകൻ ടി.എം. സൗന്ദരരാജന്റെ വോക്കൽ റേഞ്ചിനൊപ്പം തോളോടുതോൾ നില്ക്കാൻ പോന്ന വിസ്മയ ശബ്ദമായിരുന്നു ജമുനാ റാണിയുടേതെന്ന് വ്യക്തമാക്കി. ശിവാജി ഗണേശൻ നായകനായ ‘ഉത്തമ പുത്തിരൻ’ എന്ന ചിത്രത്തിലെ ‘യാരടി നീ മോഹിനി…’ എന്ന വെസ്റ്റേൺ ശൈലിയിലുള്ള ഹിറ്റ് ഗാനം ഇന്നും സംഗീതാസ്വാദകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു.
Story Summary
Veteran South Indian playback singer Jamuna Rani passed away in Bengaluru at the age of 88. Renowned for her powerful voice and thousands of songs across Tamil, Telugu, and Sinhalese cinema, her iconic tracks like ‘Yaaradi Nee Mohini’ remain timeless classics.


