ന്യൂഡൽഹി: രാജ്യത്ത് ഘട്ടങ്ങളായി നിർബന്ധമാക്കിക്കൊണ്ടിരിക്കുന്ന ഇ20 (E20) പെട്രോൾ ഉപയോഗം മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന മൈലേജ് കുറവിനെച്ചൊല്ലി കേന്ദ്ര മന്ത്രാലയങ്ങളുടെ വിശദീകരണങ്ങളിൽ കടുത്ത ഭിന്നത. ഇ20 പെട്രോൾ ഉപയോഗിച്ചാൽ വാഹനങ്ങളുടെ മൈലേജിൽ 2 മുതൽ 6 ശതമാനം വരെ കുറവുണ്ടായേക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ 3 മുതൽ 5 ശതമാനം വരെ മാത്രമാണ് മൈലേജ് കുറയുകയെന്നാണ് പെട്രോളിയം മന്ത്രാലയം നേരത്തെ രാജ്യസഭയെ അറിയിച്ചിരുന്നത്.(E20 Petrol Mileage Drop, Union Petroleum Ministry explanation)
ഇ20 പെട്രോളിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും സംബന്ധിച്ച് വിപുലമായ പഠനങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ പഠന റിപ്പോർട്ടുകൾ പരസ്യപ്പെടുത്താൻ മന്ത്രാലയങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. പഴയ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഇന്ധനക്ഷമതയിലെ കുറവും എഞ്ചിൻ തകരാറുകളും സംബന്ധിച്ച് വാഹനാുടമകളിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
Story Summary
Conflicting statements from Union Ministries have emerged regarding the mileage drop caused by E20 petrol. While the Transport Ministry reports a 2-6% decrease, the Petroleum Ministry earlier cited 3-5%. Despite rising public concern and planned protests, the Centre hasn’t published its safety studies or guidelines.


