HomeNationalമുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 28.5 കോടിയും...

മുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 28.5 കോടിയും 21.5 കോടിയുടെ സ്വർണ്ണവും: നോട്ടെണ്ണാൻ ഉപയോഗിച്ചത് 5 മെഷീനുകൾ! | Birbhum Police Raid

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിലുള്ള ദേവ്ച ഗ്രാമത്തിൽ വൻ റെയ്ഡ്. മുൻ സർക്കാർ ബസ് ഡ്രൈവറായ മിനാർ മണ്ഡലിന്റെ രണ്ടു നില വീട്ടുപറമ്പിൽ നിന്ന് 28.5 കോടിയോളം രൂപയുടെ നോട്ടുകെട്ടുകളും 21.5 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കട്ടികളും പിടിച്ചെടുത്തു. രണ്ട് ട്രങ്കുകളിൽ നിറച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.(Birbhum Police Raid Seizes Cash And Gold Worth Crores From Retired Bus Driver House)

റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് പുലർച്ചെ മുതൽ തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്തെ പ്രമുഖ ക്വാറി ഉടമയും കന്നുകാലി കടത്ത് കേസ് പ്രതിയുമായ തുളു മണ്ഡലിന്റെ അടുത്ത ബന്ധുവാണ് മിനാർ മണ്ഡൽ. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം തുളു മണ്ഡലിന്റെ ക്വാറി ടോൾ ബൂത്തുകളിൽ നിന്ന് നികുതി പിരിക്കുന്ന ചുമതല മിനാറിനായിരുന്നു. ഇത്തരത്തിൽ സർക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ മിനാറും സംഘവും വെട്ടിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പണം എണ്ണുന്നതിനായി അഞ്ച് മെഷീനുകളും സ്വർണ്ണം തൂക്കുന്നതിനുള്ള പ്രത്യേക ഉപകണങ്ങളും ഉപയോഗിച്ചാണ് പൊലീസ് മൂല്യം കണക്കാക്കിയത്. തുളു മണ്ഡൽ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഒളിവിലാണ്. പൊലീസ് നടപടിയെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്തെത്തി.

Story Summary

Birbhum Police seized Rs 28.5 crore in cash and gold bars worth Rs 21.5 crore during a raid at the residence of Minar Mondal, a retired government bus driver and relative of illegal stone operator Tulu Mondal in Deucha, West Bengal. Chief Minister Suvendu Adhikari praised the police action.

WhatsApp Channel Banner

Latest updates

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വീട്ടിൽ ഒളിപ്പിച്ചു;...

ബെംഗളൂരു: ബിഹാർ സ്വദേശിനിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വാടകവീട്ടിൽ ഒളിപ്പിച്ചെന്ന് പൊലീസ്. ബെംഗളൂരു നഗരപ്രാന്തത്തിലെ കുമ്പളഗോഡു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം (Bengaluru Wife Murder Case)....

വരൻ 40 ലക്ഷം രൂപ നൽകണമെന്നും മകളുടെ പ്രതിമാസ...

ബെംഗളൂരു: വിവാഹാലോചനയുമായും ശമ്പള തുകയുമായും ബന്ധപ്പെട്ട കുടുംബ വഴക്കിനെ തുടർന്ന് അസിസ്റ്റന്റ് പ്രൊഫസറായ മകളെ കോളേജിൽ കയറി പിതാവ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ അധ്യാപികയായ ലക്ഷ്മി ദുർഗ്ഗയ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ...

‘പ്രധാന്റെ രാജി തുടക്കം മാത്രം; വിദ്യാഭ്യാസ മേഖലയിലെ ജീർണത...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിനുള്ള ദീർഘയാത്രയിലെ ആദ്യപടി മാത്രമാണെന്ന് കോൺഗ്രസ്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും ജീർണതയും വളരെ ആഴത്തിലുള്ളതാണെന്നും സമഗ്രമായ പരിഷ്കാരങ്ങളിലൂടെയാണ്...

‘തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം’: V കുഞ്ഞികൃഷ്ണനെതിരെ TI മധുസൂദനൻ...

കൊച്ചി: പയ്യന്നൂർ മണ്ഡലത്തിൽ നിന്നുള്ള വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഐ. മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്ന് ആരോപിച്ചാണ് മധുസൂദനൻ...

തമിഴ്നാട്ടിൽ നാല് പുതിയ നിക്ഷേപ കരാറുകൾ; വിവിധ മേഖലകളിലായി...

ചെന്നൈ: ആഗോള ശേഷികേന്ദ്രങ്ങൾ, ഗവേഷണ-വികസനം, ഉന്നത വിദ്യാഭ്യാസം, നൂതന നിർമാണ മേഖലകൾ എന്നിവയിൽ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ നാല് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു (Tamil Nadu New Investment MoUs). ചബ്,...

DON'T MISS

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....