HomeKeralaവിദ്യാഭ്യാസത്തിന്റെ ഡിജിറ്റൽ ഭാവിക്ക് ശക്തമായ പിന്തുണയുമായി കെഫോൺ | KFON

വിദ്യാഭ്യാസത്തിന്റെ ഡിജിറ്റൽ ഭാവിക്ക് ശക്തമായ പിന്തുണയുമായി കെഫോൺ | KFON

വിദ്യാഭ്യാസം എന്നത് പാഠപുസ്തകങ്ങൾക്കും ക്ലാസ് മുറികൾക്കും അപ്പുറം സാങ്കേതികവിദ്യയുമായി (KFON) കൈകോർക്കുന്ന പുതിയൊരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. സ്മാർട്ട് ക്ലാസ് മുറികൾ, ഡിജിറ്റൽ പഠന വിഭവങ്ങൾ, ഓൺലൈൻ പരീക്ഷകൾ, അധ്യാപക പരിശീലന പരിപാടികൾ, സർക്കാർ വിദ്യാഭ്യാസ പോർട്ടലുകൾ തുടങ്ങി പഠന-പഠനേതര പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമായി ഡിജിറ്റൽ കണക്റ്റിവിറ്റി മാറിക്കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വിശ്വസനീയവും അതിവേഗവുമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇന്ന് ഒരു അധിക സൗകര്യമല്ല, മറിച്ച് അടിസ്ഥാന ആവശ്യകതയാണ്.

സാങ്കേതികവിദ്യയുടെ സാധ്യതകൾ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യമാണ് നിർണായകം. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെ ഭാവിയുടെ ആവശ്യങ്ങൾക്കനുസരിച്ച് സജ്ജമാക്കുന്നതിനും ഓരോ വിദ്യാർത്ഥിക്കും തുല്യമായ പഠനാവസരങ്ങൾ ഉറപ്പാക്കുന്നതിനും ഡിജിറ്റൽ കണക്റ്റിവിറ്റിക്ക് വലിയ പങ്കുണ്ട്. നഗരങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പഠനസൗകര്യങ്ങളും ഡിജിറ്റൽ വിഭവങ്ങളും വിദൂര പ്രദേശങ്ങളിലുള്ള കുട്ടികൾക്കും ലഭ്യമാകുമ്പോഴാണ് വിദ്യാഭ്യാസത്തിലെ യഥാർഥ ഉൾക്കൊള്ളൽ സാധ്യമാകുന്നത്.

ഈ സാങ്കേതിക മുന്നേറ്റത്തിന് ശക്തമായ പിന്തുണ നൽകുന്ന സംസ്ഥാനത്തിന്റെ സുപ്രധാന ഡിജിറ്റൽ അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ). സ്കൂളുകൾ മുതൽ അങ്കണവാടികൾ വരെയും, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ വിദൂര ആദിവാസി മേഖലകളിലെ പഠനകേന്ദ്രങ്ങൾ വരെയും അതിവേഗവും വിശ്വസനീയവുമായ കണക്റ്റിവിറ്റി ഉറപ്പാക്കിക്കൊണ്ട് വിദ്യാഭ്യാസത്തിന്റെ ഡിജിറ്റൽ ഭാവിക്ക് കരുത്തേകുകയാണ് കെഫോൺ.

ഒരു ഇന്റർനെറ്റ് സേവന പദ്ധതിയെന്നതിലുപരി, അറിവിലേക്കുള്ള തുല്യമായ പ്രവേശനത്തിനും വിദ്യാഭ്യാസത്തിലെ ഡിജിറ്റൽ ഉൾക്കൊള്ളലിനും കരുത്തേകുന്ന സാമൂഹിക അടിസ്ഥാനസൗകര്യമായാണ് കെഫോൺ ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം ഒരു അവകാശമാണെങ്കിൽ, അതിലേക്കുള്ള ഡിജിറ്റൽ പ്രവേശനം ഉറപ്പാക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ കെഫോൺ ശ്രദ്ധേയമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോകാൻ ശക്തമായ സാങ്കേതിക പിന്തുണയും കാര്യക്ഷമമായ പ്രവർത്തന സംവിധാനങ്ങളും നിർണായകമാണ്. കെഫോൺ പദ്ധതി ആരംഭിച്ച നാൾ മുതൽ തന്നെ സർക്കാർ സ്‌കൂളുകൾ, എയ്ഡഡ് സ്‌കൂളുകൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്കായി സേവന നിബന്ധനകളും പ്രവർത്തന മാർഗനിർദേശങ്ങളും നിലവിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അതിവേഗ കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിനൊപ്പം, ഡിജിറ്റൽ സേവനങ്ങളുടെ ഗുണനിലവാരവും തുടർച്ചയും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും കെഫോൺ സ്വീകരിച്ചുവരുന്നു.

2024-ൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് പുറത്തിറക്കിയ സർക്കാർ ഉത്തരവിലും സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെഫോൺ സേവനം ഉപയോഗപ്പെടുത്തുന്നതിനൊപ്പം അതിനുള്ള സേവനച്ചെലവ് അടയ്ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കെഫോൺ കണക്ഷനുകൾ ലഭ്യമാക്കുകയും സേവനച്ചെലവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുകയും ചെയ്തുവരുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് സേവനച്ചെലവ് സമയബന്ധിതമായി ലഭിക്കാത്ത സാഹചര്യത്തിൽ കുടിശ്ശിക തുക രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള സർക്കാർ ഉത്തരവുകളും മാർഗനിർദേശങ്ങളും സുഗമമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് സേവനച്ചെലവ് സമയബന്ധിതമായി അടയ്ക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ഭരണപരമായ നിർദേശം നൽകിയത്.

ഇത് പുതിയ നയപരമായ തീരുമാനത്തിന്റെയോ അധിക സാമ്പത്തിക ബാധ്യതയുടെയോ ഭാഗമല്ല. മറിച്ച്, നേരത്തേ നിലവിലുള്ള വ്യവസ്ഥകൾ സുഗമമായി നടപ്പാക്കുന്നതിനും സേവനങ്ങളുടെ തുടർച്ചയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുമായി സ്വീകരിച്ച ഭരണപരമായ നടപടിയുടെ ഭാഗമായിരുന്നു.

എന്നിരുന്നാലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡിജിറ്റൽ പഠന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കുക എന്നത് കെഫോണിന്റെ പ്രധാന മുൻഗണനകളിലൊന്നാണ്. സേവനവുമായി ബന്ധപ്പെട്ട ഭരണപരമായ നടപടിക്രമങ്ങൾ നടപ്പിലാക്കുമ്പോഴും വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ടാണ് കെഫോൺ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. സേവനച്ചെലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ സമയപരിധി അനുവദിക്കുന്നതുൾപ്പെടെ വിവിധ പിന്തുണാ നടപടികൾ സ്വീകരിച്ചുവരികയാണ്. ഡിജിറ്റൽ പഠനത്തിന്റെ തുടർച്ച ഉറപ്പാക്കുകയും വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുകയും ചെയ്യുകയെന്നതാണ് കെഫോണിന്റെ സമീപനം.

ഇന്റർനെറ്റ് ഇന്ന് സ്കൂളുകളിൽ ഒരു അധിക സൗകര്യമല്ല; വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഡിജിറ്റൽ ക്ലാസ് മുറികൾ, ഓൺലൈൻ പഠന വിഭവങ്ങൾ, അധ്യാപക പരിശീലനം, വിദ്യാർത്ഥികളുടെ പഠന സാമഗ്രികൾ, പരീക്ഷാ സംവിധാനങ്ങൾ, വിവിധ വിദ്യാഭ്യാസ പോർട്ടലുകൾ എന്നിവയെല്ലാം വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഇന്റർനെറ്റ് കണക്റ്റിവിറ്റിയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിശ്വസനീയമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ കെഫോൺ നിർണായക പങ്കാണ് വഹിക്കുന്നത്. സ്ഥിരതയുള്ള കണക്റ്റിവിറ്റി ലഭ്യമാകുന്നതിലൂടെ സ്കൂളുകൾക്ക് ഡിജിറ്റൽ പഠന സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്താനും സാങ്കേതികവിദ്യ അധിഷ്ഠിതമായ പുതിയ പഠന രീതികൾ സ്വീകരിക്കാനും സാധിക്കുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനും ഡിജിറ്റൽ പിന്തുണയുമായി കെഫോൺ

ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ പ്രയോജനം സമൂഹത്തിന്റെ അടിസ്ഥാനതലങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അങ്കണവാടികളിലേക്കും കെഫോൺ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രാഥമിക വളർച്ചയ്ക്കും പഠനത്തിനും നിർണായക പങ്ക് വഹിക്കുന്ന അങ്കണവാടികളിൽ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാൻ സ്ഥിരതയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി സഹായിക്കുന്നു.

ഓൺലൈൻ അധിഷ്ഠിത പഠന വിഭവങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ, ഭരണപരമായ സേവനങ്ങൾ എന്നിവ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുന്നു. നഗര മേഖലകളിൽ മാത്രം ഒതുങ്ങാതെ ഗ്രാമീണവും വിദൂരവുമായ അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ അങ്കണവാടികളിലേക്കും ഡിജിറ്റൽ സൗകര്യങ്ങൾ എത്തിക്കുന്നതിലൂടെ സാങ്കേതികവിദ്യയുടെ പ്രയോജനം സമൂഹത്തിന്റെ അടിസ്ഥാന തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് കെഫോൺ. കുട്ടികളുടെ ആദ്യകാല വിദ്യാഭ്യാസവും പരിചരണ സംവിധാനങ്ങളും ഡിജിറ്റൽ പിന്തുണയോടെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അങ്കണവാടികളുടെ പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകുന്നതിനും കെഫോൺ സഹായകമാകുന്നു.

ആരോഗ്യ രംഗത്തും ഭരണ സംവിധാനത്തിലും ഡിജിറ്റൽ പിന്തുണ

വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല കെഫോണിന്റെ സ്വാധീനം. ആരോഗ്യ രംഗം, ഭരണ സംവിധാനം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലും ഡിജിറ്റൽ പരിവർത്തനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യമായി കെഫോൺ മാറിയിരിക്കുകയാണ്.

ആരോഗ്യ മേഖലയിൽ ടെലിമെഡിസിൻ, ഡിജിറ്റൽ ഹെൽത്ത് സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും എത്തിക്കുന്നതിനും പദ്ധതി സഹായിക്കുന്നു. പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിലെ സ്ഥാപനങ്ങളെ ഡിജിറ്റൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ സാങ്കേതികവിദ്യയുടെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുന്നു.

സർക്കാർ ഓഫീസുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് പൊതുസേവന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെ ഇ-ഗവേണൻസ് സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും കെഫോൺ സഹായിക്കുന്നു.

ഡിജിറ്റൽ ഉൾക്കൊള്ളലിന് പുതിയ സാധ്യതകൾ

ഡിജിറ്റൽ സൗകര്യങ്ങൾ ഇന്ന് ഒരു അധിക സൗകര്യമല്ല; വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സർക്കാർ സേവനങ്ങൾ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളുമായി നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്ന അടിസ്ഥാന ആവശ്യമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, കണക്റ്റിവിറ്റിയുടെ ലഭ്യത സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ അവസരങ്ങൾ വർധിപ്പിക്കുന്ന ഘടകമായി മാറുന്നു.

കണക്ടിങ് ദി അൺകണക്ടഡ് എന്ന ആശയം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, വയനാട്ടിലെ വിവിധ ആദിവാസി മേഖലകൾ തുടങ്ങിയ ഡിജിറ്റൽ കണക്റ്റിവിറ്റി പരിമിതമായ പ്രദേശങ്ങളിലേക്കും കെഫോൺ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സർക്കാർ സേവനങ്ങൾ എന്നിവയുടെ പ്രയോജനം ഈ പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിനൊപ്പം, ഡിജിറ്റൽ വിഭജനം കുറച്ച് സംസ്ഥാനത്തിന്റെ ഡിജിറ്റൽ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയർത്തുന്ന സാമൂഹിക ഇടപെടലായും ഈ സംരംഭം മാറിയിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ ഡിജിറ്റൽ പരിവർത്തന യാത്രയിൽ നിർണായക പങ്കുവഹിക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതിയായി കെഫോൺ ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിലേക്ക് വിശ്വസനീയമായ ഇന്റർനെറ്റ് സേവനം എത്തിക്കുന്നതിനൊപ്പം, സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിനും പദ്ധതിയുടെ സംഭാവന ശ്രദ്ധേയമാണ്.

സെക്രട്ടേറിയറ്റ് മുതൽ ഗ്രാമപഞ്ചായത്ത് ഓഫീസുകൾ വരെ, സ്കൂളുകൾ മുതൽ മെഡിക്കൽ കോളജുകൾ വരെ, വിവിധ സർക്കാർ സ്ഥാപനങ്ങളെ ഡിജിറ്റൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സേവന സംവിധാനങ്ങൾക്ക് കൂടുതൽ കാര്യക്ഷമത നൽകുകയാണ് കെഫോൺ. ദുരന്തസാഹചര്യങ്ങളിലും കണക്റ്റിവിറ്റി വെല്ലുവിളികൾ നേരിടുന്ന പ്രദേശങ്ങളിലും സ്ഥിരതയുള്ള ഡിജിറ്റൽ ശൃംഖലയുടെ പ്രാധാന്യം കൂടുതൽ വ്യക്തമാകുന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രസക്തി വർധിക്കുന്നത്.

ഡിജിറ്റൽ ഭരണവും സാങ്കേതിക അടിസ്ഥാനസൗകര്യ വികസനവും രാജ്യത്തെ പ്രധാന വികസന മുൻഗണനകളിലൊന്നായിരിക്കുമ്പോൾ, സംസ്ഥാനതലത്തിൽ രൂപപ്പെടുത്തിയ കെഫോൺ പോലുള്ള പദ്ധതികളുടെ ദീർഘകാല പ്രവർത്തനക്ഷമത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കാര്യക്ഷമമായ നടത്തിപ്പും സാങ്കേതിക നവീകരണവും പദ്ധതിയുടെ ദീർഘകാല വിജയത്തിന് നിർണായകമാണ്.

നിലവിൽ സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും കെഫോൺ സേവനം ലഭ്യമാകുന്നുണ്ട്. 2026 അവസാനത്തോടെ രണ്ടര ലക്ഷം കണക്ഷനുകൾ എന്ന ലക്ഷ്യം മുൻനിർത്തി ജില്ലകളിലുടനീളം പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കിക്കൊണ്ടിരിക്കുകയാണ് കെഫോൺ.

സമഗ്ര ഡിജിറ്റൽ വിനോദാനുഭവവുമായി കെഫോൺ ഒ.ടി.ടി

കണക്റ്റിവിറ്റി രംഗത്തെ മുന്നേറ്റത്തിനൊപ്പം, ഉപഭോക്താക്കളുടെ മാറിവരുന്ന ഡിജിറ്റൽ ആവശ്യങ്ങൾ പരിഗണിച്ച് വിനോദ മേഖലയിലും കെഫോൺ പുതിയ സാധ്യതകൾ തുറക്കുകയാണ്. വിവിധ വിനോദ സേവനങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന കെഫോൺ ഒ.ടി.ടി. സേവനം ഇതിന്റെ ഭാഗമായാണ് അവതരിപ്പിച്ചത്.

29 ഒ.ടി.ടി. ആപ്ലിക്കേഷനുകളും 350-ലധികം ഡിജിറ്റൽ ടിവി ചാനലുകളും ഉൾപ്പെടുന്ന ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രമുഖ ഒ.ടി.ടി. സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു. ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്‌സ്റ്റാർ, സോണി ലിവ്, സീ ഫൈവ്, ഫാൻകോഡ്, ഡിസ്കവറി പ്ലസ് തുടങ്ങിയ സേവനങ്ങൾ ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാക്കുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ പരിഗണിച്ച് ₹444 മുതൽ ആരംഭിക്കുന്ന വിവിധ പാക്കേജുകളും കെഫോൺ അവതരിപ്പിച്ചിട്ടുണ്ട്.

ഭാവിയിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തിന് കൂടുതൽ കരുത്ത്

സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിനും ഡിജിറ്റൽ ഉൾക്കൊള്ളൽ ശക്തിപ്പെടുത്തുന്നതിനുമായി 2026-27 സംസ്ഥാന ബജറ്റിൽ കെഫോൺ പദ്ധതിക്ക് 88.87 കോടി രൂപയുടെ നീക്കിയിരിപ്പ് പ്രഖ്യാപിച്ചത് പദ്ധതിയുടെ തുടർ മുന്നേറ്റത്തിന് കൂടുതൽ പിന്തുണ നൽകുന്നതാണ്.

കെഫോൺ ശൃംഖലയുടെ വികസനം, സാങ്കേതിക നവീകരണം, പ്രവർത്തന സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ എന്നിവയ്ക്കൊപ്പം ആദിവാസി മേഖലകളിലെ കണക്റ്റിവിറ്റി വർധിപ്പിക്കൽ, സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകൾക്കും ഈ പിന്തുണ സഹായകമാകും.

പൊതുമേഖലയിൽ നിന്ന് രൂപംകൊണ്ട ഒരു ഡിജിറ്റൽ കണക്റ്റിവിറ്റി മാതൃകയായി കെഫോൺ നേടിയ മുന്നേറ്റം, കേരളത്തിന്റെ സാങ്കേതിക ഭാവിയിലേക്കുള്ള ദീർഘകാല നിക്ഷേപമായാണ് വിലയിരുത്തപ്പെടുന്നത്.

വിദ്യാഭ്യാസത്തിന്റെ ഭാവി കൂടുതൽ ഡിജിറ്റലും ഉൾക്കൊള്ളുന്നതുമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഓരോ ക്ലാസ് മുറിയെയും ഓരോ വിദ്യാർത്ഥിയെയും പുതിയ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഡിജിറ്റൽ അടിത്തറയാണ് കെഫോൺ ഒരുക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പൊതുസേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഡിജിറ്റൽ പരിവർത്തനത്തിന് കരുത്തേകിക്കൊണ്ട് കൂടുതൽ ഉൾക്കൊള്ളുന്നതും ഭാവിസൗഹൃദവുമായ കേരളത്തെ രൂപപ്പെടുത്തുന്നതിൽ കെഫോൺ നിർണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുകയാണ്.

എയ്ഡഡ് സ്‌കൂളുകൾക്ക് കെഫോൺ കണക്ഷനായി അപേക്ഷ സമർപ്പിക്കുന്നതിനും സേവനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും കെഫോണിന്റെ സെൽഫ് കെയർ പോർട്ടൽ ആയ http://click.kfon.in/3sp സന്ദർശിക്കാവുന്നതാണ്.

കെഫോണിന്റെ പുതിയ ഗാർഹിക കണക്ഷൻ എടുക്കുന്നതിനായി ‘എന്റെ കെഫോൺ’ മൊബൈൽ ആപ്പിലൂടെയോ കെഫോൺ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കെഫോൺ പ്ലാനുകളെയും ഓഫറുകളെയും കുറിച്ച് കൂടുതൽ അറിയുന്നതിന് കെഫോൺ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ 90616 04466 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് “KFON Plans” എന്ന് സന്ദേശം അയയ്ക്കുകയോ ചെയ്യാവുന്നതാണ്.

 

WhatsApp Channel Banner

Latest updates

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാഖിൽ യുഎസ്–സൗദി വ്യോമാക്രമണം, ജോർദാനിലെ...

ബാഗ്ദാദ്/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായി. മൂന്ന് ദിവസത്തെ ശാന്തതയ്ക്ക് പിന്നാലെ ഇറാഖിലെ ഇറാൻ അനുകൂല സായുധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് യുഎസും സൗദി അറേബ്യയും സംയുക്ത വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ (Middle East...

പൊതുപരീക്ഷാ തട്ടിപ്പു വിരുദ്ധ ബിൽ ‘ബാൻഡ് എയ്ഡ് മാത്രം’;...

ന്യൂഡൽഹി: ലോക്സഭ പാസാക്കിയ പൊതുപരീക്ഷാ തട്ടിപ്പു വിരുദ്ധ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). പരീക്ഷാ ക്രമക്കേടുകളുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കാൻ ബില്ലിന് കഴിയില്ലെന്നും, "ശസ്ത്രക്രിയ...

‘കുറ്റം ചെയ്തത് ഞാൻ തന്നെയാണ്!’ മോഷണ കുറ്റത്തിന് അറസ്റ്റ്...

കുറ്റകൃത്യം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഒരു ആടിനെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് കസ്റ്റഡിയിൽ പാർപ്പിച്ചാലോ? കേൾക്കുമ്പോൾ തമാശയോ സിനിമാക്കഥയോ പോലെ തോന്നാമെങ്കിലും, ഇത്തരമൊരു സംഭവം യഥാർത്ഥത്തിൽ നടന്നിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ...

കനത്ത മഴ: വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച...

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു (Wayanad Rain School Holiday)....

വടകര എംഡിഎംഎ കേസ്: അന്വേഷണം കേരളത്തിന് പുറത്തേക്കും; പ്രതികളുടെ...

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പൊലീസ് (Vadakara MDMA Case). കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...