പാലക്കാട്: തലയിൽ ചക്ക പതിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു (Palakkad Jackfruit Accident). കോങ്ങാട് പുലാപ്പറ്റ ചീനിക്കടവ് കുബ്രോട്ടിൽ വീട്ടിൽ ശശിയാണ് മരിച്ചത്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ശശിയുടെ മരണം സംഭവിച്ചത്.
തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിലെ ഉയരമുള്ള പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെയായിരുന്നു അപകടം. മുളകൊണ്ടുള്ള തോട്ടി ഉപയോഗിച്ച് ചക്ക താഴെയിറക്കുന്നതിനിടെ അത് നിയന്ത്രണം വിട്ട് ശശിയുടെ തലയിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ ഫലപ്രദമായില്ല.
Story Summary:
A man from Palakkad died while undergoing treatment after sustaining a severe head injury caused by a falling jackfruit. The accident occurred when he was attempting to harvest a jackfruit using a bamboo pole.


