HomeEntertainmentസ്വരമാധുര്യത്തിൻ്റെ നാല് പതിറ്റാണ്ടുകൾ: മലയാളത്തിൻ്റെ വാനമ്പാടി KS ചിത്രയ്ക്ക് ഇന്ന് 63-ാം...

സ്വരമാധുര്യത്തിൻ്റെ നാല് പതിറ്റാണ്ടുകൾ: മലയാളത്തിൻ്റെ വാനമ്പാടി KS ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാൾ | KS Chithra

തിരുവനന്തപുരം : നാലു പതിറ്റാണ്ടിലേറെയായി ആഴവും പരപ്പുമുള്ള സ്വരമാധുരി കൊണ്ട് മലയാളി മനസ്സുകളെ ആർദ്രമാക്കുന്ന സംഗീത നദിയാണ് കെ.എസ്. ചിത്ര. മലയാളത്തിന്റെ സ്വന്തം വാനമ്പാടിക്ക് ഇന്ന് 63-ാം പിറന്നാൾ. പ്രണയവും വിരഹവും ഭക്തിയും വിഷാദവുമെല്ലാം ഒരേപോലെ ആവാഹിച്ചെടുക്കുന്ന ആ ഭാവതീവ്രമായ ആലാപന മികവ് തലമുറകളെയാണ് സംഗീത സാഗരത്തിൽ ആറാട്ടുന്നത്.(KS Chithra Celebrates 63rd Birthday Four Decades Of Musical Journey)

സിനിമയിലെ കഥാപാത്രങ്ങളുടെ ആത്മഭാവങ്ങൾ തൊട്ടറിഞ്ഞ് പാട്ടുകളിലേക്ക് സന്നിവേശിപ്പിക്കാനുള്ള അപൂർവ്വ കഴിവാണ് ചിത്രയെ എന്നും വേറിട്ടുനിർത്തുന്നത്. മലയാളികൾക്ക് ഇവർ ‘വാനമ്പാടി’യാണെങ്കിൽ തമിഴകർക്ക് ‘ചിന്നക്കുയിൽ’ ആണ്. തെലുങ്കർക്ക് ‘സംഗീത സരസ്വതി’യായും കർണ്ണാടകക്കാർക്ക് ‘കന്നഡ കോകിലെ’യായും ഉത്തരേന്ത്യക്കാർക്ക് ‘പിയ ബസന്തി’യായും ചിത്ര ജനഹൃദയങ്ങളിൽ വാഴുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, അസമീസ് തുടങ്ങിയ വിവിധ ഭാഷകളിലായി പതിനയ്യായിരത്തിലധികം ഗാനങ്ങളാണ് ഈ സ്വരമാധുരിയിൽ പിറവിയെടുത്തത്.

ചിത്രയ്ക്ക് സംഗീതം എന്നും ജീവവായുവായിരുന്നു. എം.ജി. രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവ്വഹിച്ച ‘രജനീ പറയൂ’ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റായി മാറിയത്. ആറ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും പതിനാറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ചിത്രയെ രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ജീവിത വഴിയിൽ വലിയ നൊമ്പരങ്ങളും നഷ്ടങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, ആ മുഖത്തെ നറുപുഞ്ചിരി മായാതെ ഇന്നും സംഗീത ലോകത്ത് സജീവമായി തുടരുകയാണ് ഈ ദേവഗായിക.

Story Summary

Legendary playback singer K.S. Chithra celebrates her 63rd birthday today. With a career spanning over four decades, the six-time National Award winner and Padma Bhushan recipient has sung over 15,000 songs across multiple Indian languages, captivating generations with her soulful voice.

WhatsApp Channel Banner

Latest updates

ലഹരിമരുന്ന് കേസ്: രണ്ടാമത്തെ അധ്യാപികയെയും പിരിച്ചുവിട്ടു | Vadakara Drug...

കോഴിക്കോട് : വടകരയിൽ എം.ഡി.എം.എ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്നും പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങി. പേരാമ്പ്ര ബി.ആർ.സിയിലെ (BRC) സ്പെഷ്യൽ എജ്യുക്കേറ്ററായ കൂരാച്ചുണ്ട് സ്വദേശിനി...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

‘സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശം, അതിൻ്റെ പേരിൽ ലാത്തിച്ചാർജ്...

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണെന്നും സമരം നടത്തുന്നതുകൊണ്ടു മാത്രം പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്താൻ പോലീസിന് അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ ഡൽഹി...

‘പ്രധാനമന്ത്രി മാപ്പ് പറയണം, വിദ്യാർത്ഥികളെ ആക്രമിച്ചവർക്കെതിരെ കർശന നടപടി...

ന്യൂഡൽഹി: ബിഹാറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ എ.കെ-47 റൈഫിളുകൾ ഉപയോഗിച്ചെന്ന ആരോപണത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളോട് ക്ഷമാപണം...

“വിദ്യാർഥികളോട് ഭരണകൂടം കൊലപാതക മനോഭാവം കാണിക്കുന്നു”; മോദി സർക്കാരിനെതിരെ...

ന്യൂഡൽഹി: രാജ്യത്ത് വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരെ നടക്കുന്ന പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികളോട് ഭരണകൂടം "കൊലപാതക മനോഭാവമാണ്" കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിവിധ...

DON'T MISS

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...