HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: PS പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാൻ SIT; കോടതിയിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: PS പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാൻ SIT; കോടതിയിൽ ഇന്ന് അപേക്ഷ നൽകും | Sabarimala Gold Theft Case

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി. പ്രതികളെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി എസ്.ഐ.ടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.(Sabarimala Gold Theft Case SIT To Seek Custody Of PS Prashanth)

നിലവിൽ റിമാൻഡിലുള്ള ഇരുവരും തിരുവനന്തപുരം സ്‌പെഷ്യൽ ജയിലിലാണ്. 2019-ൽ നടന്ന സ്വർണ്ണക്കൊള്ള പുറത്തറിയാതിരിക്കാനും ക്രമക്കേടുകൾ മറച്ചുവെക്കാനുമാണ് 2025-ൽ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ബോർഡ് തിരുവാഭരണത്തിലെ സ്വർണ്ണപ്പാളികൾ ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിലേക്ക് കൊടുത്തയച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.

അതേസമയം, കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളിക്കൊണ്ട് പി.എസ്. പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ബോർഡിന്റെ തീരുമാനപ്രകാരമാണ് കാര്യങ്ങൾ നടന്നതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രശാന്തിനെയും അജികുമാറിനെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Story Summary

The Special Investigation Team (SIT) will move the Kollam Vigilance Court today seeking custody of former Travancore Devaswom Board President P.S. Prashanth and member A. Ajikumar in the Sabarimala gold theft case. SIT suspects that the board sent gold plates to Chennai in 2025 to cover up a previous gold theft from 2019. Both accused are currently in remand at the Thiruvananthapuram Special Jail.

WhatsApp Channel Banner

Latest updates

കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്:...

കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീളുന്നു. മരിച്ച ഇരിങ്ങല്ലൂർ സ്വദേശി ഷരീഫിനെ താൻ തലയ്ക്കടിച്ചിരുന്നതായി സുഹൃത്തായ മുഹമ്മദ് അഷ്‌റഫ് പോലീസിന് മൊഴി നൽകി.(Kozhikode Youth Found...

‘പ്രവർത്തന സ്വാതന്ത്ര്യമില്ല’: അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു;...

കൊച്ചി: സംവിധായകനും താരവുമായ അഖിൽ മാരാർ ട്വന്റി20 പാർട്ടിവിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് തീരുമാനം.(Akhil Marar Resigns From Twenty20 Party Slams Sabu...

‘ഇറാനുമായി നല്ല ചർച്ചകൾ നടക്കുന്നു’; ധാരണയായില്ലെങ്കിൽ വീണ്ടും ആക്രമണമെന്ന്...

വാഷിങ്ടൺ: ഇറാനുമായി അമേരിക്ക "നല്ല ചർച്ചകൾ" നടത്തുകയാണെന്നും പ്രശ്നപരിഹാരത്തിന് ധാരണയിലെത്താനുള്ള സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു (Donald Trump Iran Talks). എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക ആക്രമണം വീണ്ടും...

‘രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സാഹചര്യം’:...

മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്പെയിനിലും നാശം വിതച്ച് കാട്ടുതീ പടരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ സാഹചര്യമാണിതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ...

കങ്കണ റണൗട്ടിന്റെ ‘ജനറേഷൻ ഗട്ടർ’ പരാമർശം വിവാദത്തിൽ; ജെൻ...

ന്യൂഡൽഹി: Gen Z യുവാക്കളെയും അടുത്തിടെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളെയും ലക്ഷ്യമിട്ട് ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിvവച്ചിരിക്കുകയാണ് (Kangana Ranaut Gen Z...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...