കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.(Payyanur arson case, SIT Formed To Investigate Arson Attack On Shrimp Shed)
പയ്യന്നൂർ ഇൻസ്പെക്ടർ സി. ബിനുവിനാണ് അന്വേഷണ ചുമതല. പയ്യന്നൂർ ഡി.വൈ.എസ്.പി പി.എൽ. ഷൈജുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സംഘം അന്വേഷണം നടത്തുക.
ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് കണ്ടങ്കാളിയിലെ ചെമ്മീൻ കെട്ടിന് സമീപമുള്ള ഷെഡിന് ഒരു സംഘം തീയിട്ടത്. വ്യാഴാഴ്ച രാവിലെ ചെമ്മീന് തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് ഷെഡ്ഡ് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക നാശനഷ്ടമുണ്ടായി.
Story Summary
A special investigation team (SIT) headed by Payyanur Inspector C. Binu under the supervision of DySP P.L. Shaiju has been formed to probe the arson attack on a shrimp farm shed owned by former CPM leader T. Purushothaman in Payyannur. The shed was set on fire on Wednesday midnight.


