തിരുവനന്തപുരം: സി.പി.എം നേതാവ് പി.കെ ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഇടപെട്ടു. വിഷയത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.(CM VD Satheesan Intervenes In PK Sreemathi Fake News Complaint)
പി.കെ ശ്രീമതി നൽകിയ പരാതി തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറി. തനിക്കെതിരെ വ്യാജ വാർത്ത നൽകിയവരോട് യാതൊരു കാരണവശാലും പൊറുക്കില്ലെന്നും ഇവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും പി.കെ ശ്രീമതി നേരത്തെ വ്യക്തമാക്കിയിരുന്നു.
വാർത്ത നൽകി വ്യക്തിഹത്യ ചെയ്ത പലരും ഇതിനോടകം തന്നെ നേരിട്ട് വിളിച്ച് കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ്, ബി.ജെ.പി പാർട്ടികളിലെ നിരവധി നേതാക്കൾ തന്നെ വിളിച്ച് പിന്തുണ അറിയിച്ച കാര്യവും പി.കെ ശ്രീമതി ചൂണ്ടിക്കാട്ടി.
Story Summary
Kerala Chief Minister V.D. Satheesan intervened in the complaint filed by CPM Central Committee member P.K. Sreemathi regarding the circulation of fake news against her. Directing strict action against the culprits, the Chief Minister handed over the complaint to the Home Department.


