HomeKeralaസിക്കിം തുരങ്ക ദുരന്തം: മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഉടൻ...

സിക്കിം തുരങ്ക ദുരന്തം: മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും | Sikkim Tunnel Tragedy

തിരുവനന്തപുരം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശിയും എൻ.എച്ച്.പി.സി ജിയോളജിസ്റ്റുമായ അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം റോഡ് മാർഗ്ഗം കൊൽക്കത്ത വിമാനത്താവളത്തിലേക്ക് തിരിച്ചിട്ടുണ്ട്.(Sikkim Tunnel Tragedy Body Of Geologist Aneesh Mohan To Be Brought Home Soon)

കൊൽക്കത്ത എയർപോർട്ടിൽ വെച്ച് മൃതദേഹം എംബാം ചെയ്യുന്നതിനായി നോർക്കയുടെ ഇടപെടലിലൂടെ മൊബൈൽ എംബാമിംഗ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. എംബാമിംഗ് പൂർത്തിയാക്കിയ ശേഷം ലഭ്യമായ ഏറ്റവും അടുത്ത വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കും.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനായി ആംബുലൻസ് സൗകര്യവും സർക്കാരിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്കയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ‘

Story Summary

The Kerala Chief Minister’s Office announced that steps are being taken to bring back the body of geologist Aneesh Mohan, a native of Pampady in Kottayam who died in a tunnel collapse in Sikkim. Facilitated by NORKA, the body is being brought to Kolkata airport for embalming before being flown to Kochi.

WhatsApp Channel Banner

Latest updates

ലണ്ടൻ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി രാജകുമാരന്റെ...

ലണ്ടൻ: 2025 നവംബറിൽ ലണ്ടനിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി രാജകുടുംബാംഗം പ്രിൻസ് അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ ജലാവി അൽ സൗദിന്റെ മരണം...

ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയുടെ സഹായമോ?; സി.ഐ.എ...

വാഷിങ്ടൺ: ഗൾഫ് മേഖലയിലെ സി.ഐ.എ (CIA) കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് റഷ്യ സാങ്കേതികമോ രഹസ്യാന്വേഷണപരമോ ആയ സഹായം നൽകിയിട്ടുണ്ടോയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നതായി റിപ്പോർട്ട് (Russia Iran...

ജന്തർ മന്തർ സമരത്തിൽ നിർണായക ചർച്ച; കേന്ദ്രമന്ത്രിമാരുമായി സിജെപി...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി സമരത്തിന് പരിഹാരം കണ്ടെത്താനുള്ള നിർണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ പുരോഗമിക്കുന്നു. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും കോക്രോച്ച് ജനത...

‘ആവശ്യങ്ങൾ സർക്കാരിനെ അറിയിച്ചു’: CJP-കേന്ദ്ര സർക്കാർ രണ്ടാം റൗണ്ട്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന കോക്ക്റോച്ച് ജനതാ പാർട്ടിP) നേതാക്കളും കേന്ദ്ര സർക്കാരും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ പൂർത്തിയായി. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ചർച്ചയിൽ യൂണിയൻ മന്ത്രിമാരായ ജെ.പി....

വിദ്യാർഥി സമരത്തിനിടെ യുവതിയെ അപമര്യാദയായി പിടിച്ചെന്ന ആരോപണം; വൈറൽ...

മുംബൈ: വിദ്യാർഥി പ്രതിഷേധത്തിനിടെ വനിതാ പ്രവർത്തകയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പിടിച്ചുവെന്നാരോപിച്ച് പുറത്തുവന്ന വീഡിയോ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ് (Woman Protester Manhandling Case). മുംബൈയിലെ ദാദർ മേഖലയിൽ നടന്ന...

DON'T MISS

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....