കൊച്ചി: മാറ്റത്തിനും നീതിക്കും അവകാശങ്ങൾക്കുമായി ജനകീയ ശബ്ദമുയർത്താൻ കൊച്ചിയിൽ മനുഷ്യച്ചങ്ങലയും സമാധാനപരമായ പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു. ‘ആസാദി കേരള’ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
View this post on Instagram
ശനിയാഴ്ച (ജൂലൈ 25) വൈകീട്ട് 7:00 മണിക്ക് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപം, ജി.സി.ഡി.എ (GCDA) ഓഫീസിന് എതിർവശത്താണ് മനുഷ്യച്ചങ്ങല തീർക്കുന്നത്.
“നമ്മുടെ ശബ്ദം, നമ്മുടെ കരുത്ത്, നമ്മുടെ ഭാവി” എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെയുടെ മാറ്റത്തിനായി പൊതുജനങ്ങളും യുവാക്കളും പ്രതിഷേധ സദസ്സിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
Story Summary
A human chain and peaceful protest demonstration will be organized in Kochi on Saturday, July 25, by the youth collective Azadi Kerala. The event is scheduled to take place at 7:00 PM opposite the GCDA Office at Kaloor Stadium to raise a collective voice for justice and rights.


