ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ അതിവേഗ വിചാരണയും കടുത്ത ശിക്ഷയും ഉറപ്പാക്കാൻ രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം മറ്റൊന്നിനും മുൻഗണനയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നവരെ വെറുതെ വിടില്ലെന്നും താക്കീത് നൽകി.(PM Modi Announces Fast Track Courts For Paper Leak Cases)
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഡൽഹി ജന്തർമന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ, ധർമേന്ദ്ര പ്രധാൻറെ രാജിയാവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് സി ജെ പി വ്യക്തമാക്കുന്നത്.
ചോദ്യപേപ്പർ ചോർച്ച വലിയൊരു പാപമാണെന്നും രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ ദിവസം എൻ.ഡി.എ പാരാമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. പരീക്ഷാ ക്രമക്കേടുകൾ ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ മാത്രം വിഷയമല്ലെന്നും രാജ്യത്തെ ബാധിക്കുന്ന പൊതുവിഷയമാണെന്നും അതിനാൽ ഇതിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ കാണരുതെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും വ്യക്തമാക്കിയിരുന്നു.
Story Summary
Prime Minister Narendra Modi announced the establishment of fast-track courts to ensure swift trial and strict punishment for those involved in exam paper leaks. Asserting that youth welfare is the government’s topmost priority, PM Modi warned that anyone attempting to jeopardize students’ futures will face stringent action amidst ongoing NEET protests in New Delhi.


