കൊച്ചി: എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ജൂലൈ 23, 24, 25 തീയതികളിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി (MC road traffic restriction). രാത്രി 10 മണി മുതൽ പുലർച്ചെ 6 മണി വരെ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
നിയന്ത്രണങ്ങളുടെ ഭാഗമായി വഴിതിരിച്ചുവിട്ട ഗതാഗത റൂട്ടുകൾ താഴെ പറയുന്നവയാണ്:
അങ്കമാലി – പെരുമ്പാവൂർ റൂട്ട്: അങ്കമാലി ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി (KSRTC) ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ആലുവ വഴി തിരിഞ്ഞു പെരുമ്പാവൂരിലെത്തി യാത്ര തുടരണം. പെരുമ്പാവൂരിൽ നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കേണ്ടതാണ്.
കോതമംഗലം ഭാഗത്തേക്ക്: അങ്കമാലിയിൽ നിന്നും കോതമംഗലത്തേക്ക് പോകുന്ന വാഹനങ്ങൾ മലയാറ്റൂർ-കോടനാട് പാലം വഴി കുറgrouped പടിയിലൂടെ പോകാവുന്നതാണ്.
വിമാനത്താവളത്തിലേക്ക്: മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (CIAL) പോകുന്ന ചെറിയ വാഹനങ്ങൾ വല്ലം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലം-പാറക്കടവ്-ശ്രീമൂലനഗരം-കാഞ്ഞൂർ വഴി എയർപോർട്ടിലേക്ക് പ്രവേശിക്കേണ്ടതാണ്.
Story Summary:
Traffic will be completely banned on the Kalady Sree Shankara Bridge on MC Road for three nights from July 23 to 25 (10 PM to 6 AM) due to urgent repair works. Traffic diversions have been put in place via Aluva, Malayattoor, and Kanjoor.


