ക്വീൻസ്ലൻഡ് : വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ വൺ നേഷൻ നേതാവ് പോളിൻ ഹാൻസന്റെ വിവാദപരമായ യൂറോപ്യൻ പര്യടനത്തെ പ്രതിരോധിച്ച് ലൈവ് ടിവി അഭിമുഖത്തിനെത്തിയ മുൻ ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി ബാർണബി ജോയ്സ് വൻ ട്രോളുകൾക്ക് ഇരയാകുന്നു. അഭിമുഖത്തിനിടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം സ്വന്തം വളർത്തുനായയോട് കോപത്തോടെ അലറിവിളിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.(Barnaby Joyce Yells At Dog During Live TV Interview)
ഓസ്ട്രേലിയൻ ദേശീയ ചാനലിലെ പരിപാടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസന്റെ വംശീയ അധിക്ഷേപങ്ങളെയും കടുത്ത തീവ്ര വലതുപക്ഷ നിലപാടുകളെയും കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മുന്നിലാണ് ജോയ്സ് പതറിയത്.
അവതാരക ചോദ്യം ചോദിച്ചുകൊണ്ടിരിക്കെ, ക്യാമറയ്ക്ക് പുറത്തേക്ക് നോക്കിയ ജോയ്സ് പെട്ടെന്ന് “ഇരിക്കവിടെ!” എന്ന് അലറിവിളിക്കുകയായിരുന്നു. പിന്നീട് തന്റെ വളർത്തുനായ ‘സ്റ്റെല്ല’യോടാണ് സംസാരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. അവതാരക ചോദ്യത്തിന് വ്യക്തമായ മറുപടി ആവശ്യപ്പെട്ടപ്പോൾ, “മര്യാദകേട് കാണിക്കരുത്, അങ്ങനെ ചെയ്താൽ ഈ അഭിമുഖം ഞാൻ ഇവിടെവെച്ച് അവസാനിപ്പിക്കും” എന്ന് ജോയ്സ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Story Summary
Former Australian Deputy Prime Minister Barnaby Joyce went viral after shouting at his pet dog, Stella, during a live 7.30 interview. Joyce, who recently joined the right-wing One Nation party, was attempting to defend party leader Pauline Hanson’s controversial European tour when the incident occurred, overshadowing his political remarks.


