തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്.(Vembayam Bar Petrol Attack Key Accused Aneesh Dies Of Burn Injuries)
അക്രമത്തിനിരയായ സംഘത്തിലുണ്ടായിരുന്ന നവാസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. സംഭവത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ അനീഷ് പെട്രോൾ വാങ്ങി എത്തി തീകൊളുത്തുന്നതിനിടയിലാണ് ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റത്.
രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. എട്ടോളം പേരുള്ള സംഘത്തോടൊപ്പം ഇരുന്ന് മദ്യപിച്ച അനീഷ് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കത്തിന് പിന്നാലെ ബാറിൽ നിന്ന് പുറത്തുപോയ അനീഷ്, അരമണിക്കൂറിന് ശേഷം കന്നാസിൽ പെട്രോളുമായി തിരിച്ചെത്തി. തുടർന്നുണ്ടായ പിടിവലിയിൽ പെട്രോൾ മറ്റുള്ളവരുടെ ശരീരത്തിലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.
Story Summary
Aneesh, the key accused who set fire to a group of people inside a bar in Vembayam, Thiruvananthapuram following a brawl, has succumbed to his burn injuries at the Thiruvananthapuram Medical College Hospital. This marks the second casualty in the incident, following the earlier demise of another victim named Navas.


