HomeKerala'തൃശൂർ BJP ഓഫീസിൽ 17 ചാക്കുകളിലായി 25 കോടിയെത്തി': ഗുരുതര വെളിപ്പെടുത്തലുമായി...

‘തൃശൂർ BJP ഓഫീസിൽ 17 ചാക്കുകളിലായി 25 കോടിയെത്തി’: ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി | Thrissur BJP Office Black Money Allegation

തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബി.ജെ.പി ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടി രൂപയെത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ്. ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫണ്ടിന് പുറമെയാണ് സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്ക് ഈ പണമെത്തിയതെന്നും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിൽ വീണ്ടും ഒരു കോടി രൂപ കൂടി കൊണ്ടുവന്നുവെന്നും അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.(Thrissur BJP Office Black Money Allegation, Former Thrissur BJP Office Secretary Alleges Black Money Arrival)

കള്ളപ്പണ ഇടപാടുകൾ കണ്ടുപിടിച്ചതിലുള്ള വൈരാഗ്യം മൂലമാണ് തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ പാർട്ടി നേതാക്കളായിരിക്കുമെന്നും അക്ഷയ് കൂട്ടിച്ചേർത്തു. സംഘടനാ സെക്രട്ടറിയുടെ മുറിയിൽ വെച്ചാണ് പണം വിതരണം ചെയ്തത്. ഇതിൽ ഭൂരിഭാഗവും നേതാക്കൾ സ്വന്തം പോക്കറ്റിലാക്കി. പണം കൈകാര്യം ചെയ്യാനായി ഒരു വീട് വാടകയ്ക്കെടുത്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സംഘടനാ സെക്രട്ടറി, അദ്ദേഹത്തിന്റെ ഡ്രൈവർ അടക്കമുള്ളവർ എന്നിവരാണ് പണമിടപാടിന് പിന്നിൽ. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ട് ദിവസം മുമ്പാണ് പണം ഓഫീസിലെത്തിച്ചത്. പണമെത്തിച്ച സമയത്ത് ഓഫീസിലെ സി.സി.ടി.വി ക്യാമറകൾ ഓഫ് ചെയ്യാൻ നിർദ്ദേശമുണ്ടായിരുന്നു. ഈ വിവരങ്ങൾ തൃശൂർ സിറ്റി പ്രസിഡന്റിനെ അറിയിച്ചതിനാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അക്ഷയ് ഉന്നയിച്ച ആരോപണങ്ങൾ ബി.ജെ.പി തൃശൂർ ജില്ലാ നേതൃത്വം പൂർണ്ണമായും നിഷേധിച്ചു.

Story Summary

Former BJP office secretary P. Akshay has alleged that ₹25 crore in black money packed in 17 sacks arrived at the BJP Thrissur district office during election time. He further claimed that he was ousted from his post for exposing the illegal transactions to the party leadership and expressed concern for his safety.

WhatsApp Channel Banner

Latest updates

ഇന്ത്യൻ ജേഴ്സിയും മാസ്കും ധരിച്ച് ജന്തർമന്തറിൽ ഹനുമാൻകൈൻഡ്; വിദ്യാർഥി...

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മലയാളി റാപ്പർ ഹനുമാൻകൈൻഡ് (സൂരജ് ചെറുകാട്ട്) നേരിട്ടെത്തി. ക്രോക്കോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിന്റെ ഭാഗമായാണ് അദ്ദേഹം പ്രതിഷേധവേദിയിലെത്തിയത്...

KPCC ആസ്ഥാനത്തേക്ക് നടത്തിയ BJP മാർച്ചിൽ വൻ സംഘർഷം:...

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ വൻ സംഘർഷം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന സമരത്തിൽ...

മയക്കുമരുന്ന് കടത്ത് കേസ്; വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ്...

മയക്കുമരുന്ന് കടത്ത്, നർക്കോട്ടിക് ടെററിസം തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട് യു.എസിൽ വിചാരണ നേരിടുന്ന വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും വീണ്ടും കോടതിയിൽ ഹാജരായി ( Nicolas Maduro...

ഉക്രെയ്ൻ സേനാ തലവൻ ഒലെക്സാണ്ടർ സിർസ്‌കിയെ പുറത്താക്കി സെലൻസ്കി:...

കീവ്: ഉക്രെയ്നിൽ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും പിന്നാലെ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി. കരസേനാ കമാൻഡർ ഇൻ ചീഫ് ജനറൽ ഒലെക്സാണ്ടർ സിർസ്‌കിയെ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി സ്ഥാനത്തുനിന്ന്...

ഇറാൻ പ്രതിസന്ധിയിൽ ചർച്ചകൾക്ക് അമേരിക്ക തയാറെന്ന് മാർക്കോ റൂബിയോ;...

വാഷിങ്ടൺ: ഇറാൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ചർച്ചകൾക്ക് അമേരിക്ക ഇനിയും തയ്യാറാണെന്ന് യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ. എന്നാൽ ഇറാൻ ചർച്ചകളോട് കാര്യമായ ഗൗരവം കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി (US...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...