HomeKerala'K കരുണാകരൻ്റെ ഫോട്ടോ വച്ച വീടുകളിൽ നിന്ന് പൊതിച്ചോറ് ലഭിക്കുന്നുണ്ട്, ഇത്...

‘K കരുണാകരൻ്റെ ഫോട്ടോ വച്ച വീടുകളിൽ നിന്ന് പൊതിച്ചോറ് ലഭിക്കുന്നുണ്ട്, ഇത് K മുരളീധരൻ മനസിലാക്കണം’: AA റഹീം MP | AA Rahim MP

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സംഘടനകളുടെ കൊടിയും ബാനറും വെച്ചുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിലപാടിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എ.എ. റഹീം എം.പി. മനുഷ്യരായ ആർക്കും പൊതിച്ചോറ് പദ്ധതിയെ എതിർക്കാൻ കഴിയില്ലെന്നും, ഇതിനെ എതിർക്കുന്നവരുടെ മനോനില പരിശോധിക്കണമെന്നും റഹീം പരിഹസിച്ചു.(AA Rahim MP Strongly Criticizes Health Minister K Muraleedharan)

കേരളം പഠിച്ച നല്ലൊരു മാനവിക പാഠമാണ് ഡിവൈഎഫ്ഐ മറ്റുള്ളവരിലേക്ക് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രിയുടേത് ആത്മഹത്യാപരമായ പരാമർശമാണെന്ന് റഹീം കുറ്റപ്പെടുത്തി. കെ. കരുണാകരന്റെ ഫോട്ടോ വെച്ച വസതികളിൽ നിന്നും ബിജെപി പ്രവർത്തകരിൽ നിന്നും വരെ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിയിലേക്ക് സഹായം ലഭിക്കുന്നുണ്ട്. ഇത് മുരളീധരൻ മനസ്സിലാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെയുള്ള ഈ ജനകീയ സഹായം മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധം മുരളീധരനില്ല. പാവങ്ങളുടെ ചോറിൽ മണ്ണ് വാരി ഇടാൻ നോക്കരുത്, അദ്ദേഹം ഓർമ്മിപ്പിച്ചു. പാലിയേറ്റീവ് കെയർ അടക്കമുള്ള സന്നദ്ധ സംഘടനകളെ റദ്ദാക്കാൻ മുരളീധരന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്ഐയുടെ കൊടിയാണ് മന്ത്രിക്ക് പ്രശ്നമെങ്കിൽ, ഇനി ആശുപത്രികളിൽ രോഗികൾക്ക് രക്തം കൊടുക്കേണ്ട എന്ന് മുരളീധരൻ പറയുമോ എന്ന് റഹീം ചോദിച്ചു.

ആക്രി വിറ്റ പണം ഉപയോഗിച്ച് വരെ ഡിവൈഎഫ്ഐ പാവങ്ങളെ സഹായിച്ചിട്ടുണ്ട്. ഇനി ആക്രി വിൽപനയും മുരളീധരൻ നിരോധിക്കുമോ എന്ന് അദ്ദേഹം പരിഹസിച്ചു. പൊതിച്ചോറിൽ രാഷ്ട്രീയമില്ല, പാവങ്ങളുടെ വിശപ്പ് മാത്രമാണുള്ളത്. ഈ വിഷയത്തിൽ മന്ത്രി മസിൽ പിടിക്കാൻ വരേണ്ടതില്ല. ജനങ്ങളുടെ പണമെടുത്ത് പ്രിയദർശിനി ബസ് സർവീസ് വഴി സൗജന്യ യാത്ര ബ്രാൻഡിംഗ് ചെയ്യുന്നത് കോൺഗ്രസല്ലേ എന്ന് ചോദിച്ച റഹീം, മുസ്ലിം ലീഗും സേവാഭാരതിയും കൊടിവെച്ച് തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഡിവൈഎഫ്ഐ അതിന്റെ ഐഡന്റിറ്റി നിലനിർത്തിക്കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

Story Summary

AA Rahim MP strongly condemned Health Minister K Muraleedharan’s directive banning flagged food distribution in government hospitals. Labeling the minister’s stance as suicidal and politically immature, Rahim stated that DYFI receives food packets even from families of Congress leader K Karunakaran and BJP workers, and confirmed that the youth organization will maintain its identity while serving the poor.

WhatsApp Channel Banner

Latest updates

ഭിന്നശേഷിക്കാർക്കായി സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം; മലപ്പുറത്തിന്റെ ‘എം സഹജീവനം’...

ഭിന്നശേഷിക്കാരുടെ സമഗ്ര വിവരശേഖരണത്തിനും സേവന ഏകോപനത്തിനുമായി മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും ചേർന്ന് വികസിപ്പിച്ച 'എം സഹജീവനം' വെബ് പോർട്ടൽ പ്രവർത്തനം തുടങ്ങി (M Sahajeevanam Malappuram). ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...

കോഴിക്കോട്–മാവൂർ റോഡിൽ അപകടം; കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ...

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്: കോഴിക്കോട്–മാവൂർ റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ...

30,000 പേരുടെ ജീവനെടുത്ത ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കായിക...

ക്രിസ്തുവർഷം 532. ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബൂൾ) ഒരു കുതിരപ്പന്തയം നടക്കുന്നു. ഗ്രീക്ക് ഭാഷയിൽ 'ജയിക്കുക' എന്നർത്ഥം വരുന്ന "നിക!" (Nika!) എന്ന മുദ്രാവാക്യം ഉയർന്നതോടെ, അത് വെറുമൊരു കായിക...

പാലക്കാട് കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം...

പാലക്കാട്: പാലക്കാട് കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം (Palakkad infant death). പള്ളിക്കുറുപ്പ് സ്വദേശികളായ ഷെഫീഖ് - ഹസീന ദമ്പതികളുടെ 56 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്....

തിരുവനന്തപുരം ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്; പരാതിക്കാരൻ സ്വന്തം...

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ് (Thiruvananthapuram honeytrap case). കേസിൽ പരാതിക്കാരനായ തെലങ്കാന സ്വദേശിയായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...