HomeKerala'ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്, സർക്കാരിന് വലിയ ബാധ്യത':...

‘ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്, സർക്കാരിന് വലിയ ബാധ്യത’: വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ് | Electricity Minister Sunny Joseph

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മുൻ പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി കരാർ കഴിഞ്ഞ ഇടതുസർക്കാർ റദ്ദാക്കിയതാണ് നിലവിലെ ഗുരുതരമായ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.(Electricity Minister Sunny Joseph Blames Previous CPM Government For Kerala Power Crisis)

കരാർ പാലിക്കാനോ നടപ്പാക്കാനോ പിണറായി സർക്കാർ തയ്യാറാകാതിരുന്നതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ സംസ്ഥാനം അനുഭവിക്കുന്നത്. സമരം ചെയ്യുന്നവർ പ്രതിഷേധിക്കേണ്ടത് ദീർഘകാല കരാർ റദ്ദാക്കിയ ഇടതുപക്ഷത്തിനെതിരെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പകൽ സമയത്ത് വൈദ്യുതി ലഭ്യമാണെങ്കിലും രാത്രിയിലാണ് ഉപഭോഗം വൻതോതിൽ ഉയരുന്നത്.

പകൽ സമയത്ത് തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന വൈദ്യുതി, ഉപഭോഗം കൂടുന്ന രാത്രി സമയങ്ങളിൽ യൂണിറ്റിന് പത്ത് രൂപയോളം ഉയർന്ന നിരക്കിൽ വാങ്ങേണ്ടി വരുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൈമാറ്റ വ്യവസ്ഥയിൽ വായ്പയായി വാങ്ങിയ വൈദ്യുതി ഈ മൺസൂൺ കാലത്ത് തിരികെ നൽകേണ്ടതുണ്ട്.

അതേസമയം, ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ തടസ്സമില്ലാതെ കാണുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എം. മണിയുടെ വിമർശനങ്ങൾക്കും മന്ത്രി സണ്ണി ജോസഫ് ശക്തമായ മറുപടി നൽകി. എം.എം. മണിക്ക് ശിഷ്യപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, അദ്ദേഹം ഭരിച്ചിരുന്ന കാലത്ത് വൈദ്യുതി മേഖലയിൽ എന്ത് വികസനമാണ് കൊണ്ടുവന്നതെന്ന് ചോദിച്ചു. കോൺഗ്രസിനുള്ളിലെ കെ.എസ്‌യു-മുഖ്യമന്ത്രി തർക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, പരസ്യ വിമർശനങ്ങളെ പാർട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും വിയോജിപ്പുകൾ പാർട്ടി വേദികളിൽ ഒതുക്കണമെന്നുമാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ചർച്ചകളിലൂടെ അത് യോജിപ്പോടെ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Summary

Kerala Electricity Minister Sunny Joseph blamed the previous Pinarayi Vijayan government’s cancellation of a long-term power purchase agreement for the state’s severe electricity crisis. Highlighting that daytime solar power is cheap but nighttime power costs up to ₹10 per unit, the minister noted the financial strain of maintaining supply, while ensuring that measures are taken for unhindered World Cup viewing.

WhatsApp Channel Banner

Latest updates

ഇറാൻ്റെ ആക്രമണത്തിൽ ഒരു US സൈനികൻ കൂടി കൊല്ലപ്പെട്ടു:...

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക സംഘർഷം ആപൽക്കരമായ രീതിയിൽ വഷളാകുന്നു. വടക്കൻ ഇറാഖിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഒരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. വെടിവെച്ചിട്ട ഇറാന്റെ...

‘നിരാഹാരം അവസാനിപ്പിക്കാം, പക്ഷേ..’: 3 നിബന്ധനകൾ വെച്ച് സോനം...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകൾക്ക് കേന്ദ്ര സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യവുമായി നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് സമരം അവസാനിപ്പിക്കാൻ 3...

CJPയുടെ പാർലമെന്റ് മാർച്ച്: ഡൽഹിയിൽ കനത്ത ജാഗ്രത; കേന്ദ്രസേനയെ...

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചും സോനം വാങ്ചുകിന്റെ നിരാഹാര സമരവും ഉയർത്തി ഡൽഹിയിൽ കനത്ത രാഷ്ട്രീയ സംഘർഷാവസ്ഥ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്ന് രാവിലെ...

ലോകകപ്പ് ഫൈനൽ ആവേശം: സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന്...

തിരുവനന്തപുരം: ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകാൻ തീരുമാനിച്ചത്.(Kerala Government Declares...

‘ഭർത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നു, മറ്റൊരു സ്ത്രീയുമായി ബന്ധവും ഉണ്ടായിരുന്നു, ഖേദമില്ല’:...

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുപ്പതുകാരി ദാമിനിയുടെ ഞെട്ടിക്കുന്ന മൊഴിവിവരങ്ങൾ പുറത്ത്. ഭർത്താവ് അതുലിന്റെ മരണത്തിൽ തനിക്ക് യാതൊരുവിധ ഖേദവുമില്ലെന്നും, അയാൾ തന്നെ നിരന്തരം ഉപദ്രവിക്കുകയും...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...