HomeKeralaപൊതിച്ചോറ് വിവാദം കൊടുമ്പിരിക്കൊള്ളുന്നു: കടുത്ത നിലപാടിൽ മന്ത്രി K മുരളീധരൻ; പ്രതികരിച്ച്...

പൊതിച്ചോറ് വിവാദം കൊടുമ്പിരിക്കൊള്ളുന്നു: കടുത്ത നിലപാടിൽ മന്ത്രി K മുരളീധരൻ; പ്രതികരിച്ച് PA മുഹമ്മദ് റിയാസും P രാജീവും K സുരേന്ദ്രനും | Kerala Hospital Food Distribution Controversy

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രി പരിസരങ്ങളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ സ്വഭാവമുള്ള സൗജന്യ ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ നേതാക്കൾ രംഗത്തെത്തി.(Kerala Hospital Food Distribution Controversy Health Minister K Muraleedharan Confronts CPM Leaders)

പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വ്യക്തിപരമായ ‘ഈഗോ’ ഒഴിവാക്കണമെന്ന് മുൻ മന്ത്രിയും സി.പി.എം. നേതാവുമായ പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഘടനകൾ പൊതിച്ചോറ് വിതരണം നടത്തുന്നത്. അതിനെ ശത്രുതയോടെ കാണേണ്ടതില്ലെന്നും വൈരനിര്യാതന ബുദ്ധി ഒഴിവാക്കി ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളുമായി ചർച്ച നടത്താൻ മന്ത്രി തയ്യാറാകണമെന്നും റിയാസ് പറഞ്ഞു.

കൂട്ടായ ഉത്തരവാദിത്തമുള്ള ഒരു സർക്കാരായി പ്രവർത്തിക്കാൻ നിലവിലെ നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയത്തിന്റെ പേരിൽ പാവപ്പെട്ടവർക്ക് നൽകുന്ന സൗജന്യ ഭക്ഷണം തടയരുതെന്ന് മുൻ മന്ത്രി പി. രാജീവും പ്രതികരിച്ചു. എൽ.ഡി.എഫ്. സർക്കാർ എറണാകുളം ജനറൽ ആശുപത്രിയിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങി വിജയിപ്പിച്ച മാതൃകയുണ്ട്. അത്തരത്തിൽ സർക്കാർ കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങട്ടെ എന്നും, എന്നാൽ സൗജന്യ ഭക്ഷണം തടയുന്നത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും രാജീവ് ഓർമ്മിപ്പിച്ചു.

ആശുപത്രികളിലെ പൊതിച്ചോറ് വിതരണം തടയുന്ന കെ. മുരളീധരന്റെ നിലപാടിനെതിരെ ബി ജെ പി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തി. സംഘടനകൾ നടത്തുന്ന പൊതിച്ചോറ് വിതരണത്തെ എതിർക്കേണ്ട കാര്യമില്ലെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ, നയപരമായ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കർശന നിലപാടിലാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കകത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും അത് തടയുമെന്നും മന്ത്രി ആവർത്തിച്ചു.

Story Summary

The controversy over DYFI’s food packet distribution in Kerala government hospitals intensified as CPM leaders PA Muhammad Riyas and P Rajeev urged Health Minister K Muraleedharan to drop his “ego” and avoid political hostility. BJP leader K Surendran also backed the continuation of food distribution by organization.

WhatsApp Channel Banner

Latest updates

‘പൊതിച്ചോറ് നൽകുന്നതിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്...

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ (K Muraleedharan pothichoru controversy). ആശുപത്രികളിൽ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി...

ലോകകപ്പ് ഫൈനൽ: കൊച്ചിയിൽ സുരക്ഷയും പട്രോളിംഗും ശക്തമാക്കി സിറ്റി...

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളുമായി സിറ്റി പോലീസ് (Kochi city police fifa world cup final). ഫൈനൽ മത്സരത്തിന് ശേഷമുള്ള വിജയാഘോഷങ്ങൾ...

ഫുട്ബോൾ ഫൈനൽ ആവേശം: കേരളത്തിന് പിന്നാലെ മേഘാലയയിലും മണിപ്പൂരിലും...

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പോരാട്ടത്തോടനുബന്ധിച്ച് കേരളത്തിന്റെ മാതൃക പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ അവധി പ്രഖ്യാപിച്ചു (World cup final holiday). ഫൈനൽ മത്സരം പ്രമാണിച്ച് കേരളത്തിന് പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ,...

ഡൽഹി ജിടിബി ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ മേൽ ഫാൻ...

ന്യൂഡൽഹി: ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ (ജിടിബി) സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മേൽക്കൂരയിലെ ഫാൻ അറ്റുവീണ് മരിച്ചു (Delhi gtb hospital ceiling fan accident). ഡൽഹി സ്വദേശിയായ മുഹമ്മദ്...

‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും കൊച്ചി പൊലീസിന് മുന്നിൽ;...

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസിന് മുന്നിൽ ഹാജരായി (Kumbh mela viral girl). കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പെൺകുട്ടി നേരിട്ടെത്തിയത്....

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...