HomeNationalഎഥനോൾ പെട്രോൾ ഉപയോഗിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ...

എഥനോൾ പെട്രോൾ ഉപയോഗിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി ഉത്തരവ് | Ethanol Blended Fuel

റായ്പൂർ: എഥനോൾ കലർത്തിയ പെട്രോൾ (ഇ20) ഉപയോഗിച്ചതിനെത്തുടർന്ന് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് (Ethanol Blended Fuel). മാരുതി സുസുക്കി കമ്പനിക്കും ഡീലർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇ-20 പെട്രോളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉണ്ടാകുന്ന ആദ്യത്തെ സുപ്രധാന വിധിയാണിത്.

വാഹനം മാറ്റി നൽകിയില്ലെങ്കിൽ പരാതിക്കാരന് 20.50 ലക്ഷം രൂപ തിരികെ നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മാനസിക പ്രയാസമുണ്ടാക്കിയതിന് ഒരു ലക്ഷം രൂപയും, കോടതി ചെലവുകൾക്കായി പതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകണം. 45 ദിവസത്തിനകം ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് നിർദ്ദേശം. റായ്പൂർ സ്വദേശിയായ ഡോ. പ്രേംരാജ് ദേവ്‌ത നൽകിയ പരാതിയിലാണ് വിധി.

ഇ20 പെട്രോൾ ഉപയോഗിച്ചത് കാരണം വാഹനത്തിന് തുടർച്ചയായി എൻജിൻ തകരാറുകളും ഇന്ധനക്ഷമതയിൽ കുറവും ഉണ്ടായെന്നായിരുന്നു പരാതി. പ്രസ്തുത വാഹനം ഇ20 പെട്രോളിന് അനുയോജ്യമാണെന്ന കമ്പനിയുടെയും ഡീലറുടെയും വാദങ്ങൾ കമ്മീഷൻ തള്ളി. നിലവിൽ പമ്പുകളിൽ ലഭ്യമായ ഇന്ധനം ഇ20 ആയതിനാൽ ഉപഭോക്താക്കൾക്ക് മറ്റ് മാർഗ്ഗമില്ലെന്നും, ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾക്ക് ശേഷവും തകരാറുകൾ തുടരുന്നത് വാഹനത്തിലെ അപാകത വ്യക്തമാക്കുന്നതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. നിശ്ചിത സമയത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ പലിശ സഹിതം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

Summary: The Raipur District Consumer Disputes Redressal Commission has ordered Maruti Suzuki and its dealer to replace a vehicle or refund ₹20.50 lakh to a customer, following complaints that E20 (ethanol-blended) petrol caused persistent engine issues and reduced fuel efficiency. This landmark ruling marks the first of its kind in India regarding E20 fuel-related vehicle defects.

 

Clickable Info Box