HomeKeralaമുഖ്യമന്ത്രിയുടെ മൂകാംബിക സന്ദർശനം: താൻ വിമർശിച്ചിട്ടില്ലെന്ന് MA ബേബി | MA Baby

മുഖ്യമന്ത്രിയുടെ മൂകാംബിക സന്ദർശനം: താൻ വിമർശിച്ചിട്ടില്ലെന്ന് MA ബേബി | MA Baby

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ മൂകാംബിക ക്ഷേത്ര സന്ദർശനത്തെ താൻ വിമർശിച്ചിട്ടില്ലെന്ന് എം എ ബേബി. താൻ ഉന്നയിക്കാത്ത കാര്യങ്ങളെ അടിസ്ഥാനമാക്കി മുഖ്യമന്ത്രി പ്രതികരിച്ചതിൽ അത്ഭുതമുണ്ടെന്നും ഇതിനായി ആശ്രയിച്ച ഉറവിടം വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു.(MA Baby Clarifies He Did Not Criticize CM VD Satheesan Mookambika Temple Visit)

ആരെങ്കിലും പറയുന്നത് കേട്ട് മുഖ്യമന്ത്രി പ്രതികരിക്കാൻ പാടുണ്ടോ? എന്റെ എത്രയോ സുഹൃത്തുക്കളാണ് മൂകാംബിക ക്ഷേത്രത്തിൽ പോകുന്നത്. ആളുകൾ ആരാധനാലയങ്ങളിൽ പോകുന്നതിനെയോ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളെയോ സി.പി.എമ്മോ കമ്മ്യൂണിസ്റ്റുകാരോ ഒരിക്കലും വിമർശിക്കില്ല, എന്ന് എം എ ബേബി വ്യക്തമാക്കി.

ക്ഷേത്രങ്ങളിൽ പോകുന്നത് തന്റെ വ്യക്തിപരമായ അവകാശമാണെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ 37 വർഷമായി താൻ മൂകാംബിക ദേവിയുടെ ഭക്തനാണെന്നും പതിവായി അവിടെ പോകാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Summary

M A Baby refuted reports that he criticized Chief Minister V D Satheesan’s visit to the Kollur Mookambika Temple, calling the allegations baseless. Baby emphasized that communists do not question anyone’s freedom of worship. The clarification comes a day after CM Satheesan strongly defended his temple visit.

Clickable Info Box