HomeKeralaഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം: കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്ക് | Guruvayur...

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം: കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്ക് | Guruvayur fridge explosion

തൃശ്ശൂർ: ഗുരുവായൂരിൽ വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഗുരുവായൂർ സ്വദേശികളായ കുട്ടപ്പൻ (70), അംബിക (65) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.(Guruvayur fridge explosion, Bedridden Elderly Couple Injured)

പൊട്ടിത്തെറിയെ തുടർന്ന് വീടിനുള്ളിൽ കനത്ത പുക നിറഞ്ഞതോടെ ശ്വാസതടസ്സം നേരിട്ട ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. രാത്രി ഉറക്കത്തിനിടെ വീടിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്ന് ദമ്പതികൾ ഉണരുകയായിരുന്നു.

അപകടം തിരിച്ചറിഞ്ഞ ഇവർ ഉടൻ തന്നെ അയൽവാസികളെ വിളിച്ച് സഹായം തേടി. ഇവരെ പുറത്തെത്തിച്ചതിന് പിന്നാലെ ഫ്രിഡ്ജ് പൂർണ്ണമായും പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ പൊട്ടിത്തെറിയിൽ വീടിന്റെ ഭിത്തികൾക്ക് വിള്ളൽ വീഴുകയും ജനൽച്ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്.

Story Summary

A bedridden elderly couple, Kuttappan (70) and Ambika (65), sustained injuries after a refrigerator exploded inside their house in Guruvayur, Thrissur. The incident occurred around 11:30 PM last night, and the couple was rushed to the hospital with breathing difficulties due to heavy smoke.

Clickable Info Box