കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകൻ. തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹൻലാൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.(Mohanlal ivory case, Controversy Over Actor Mohanlal Elephant Tusk Possession)
മുൻപ് രണ്ട് ജോഡി ആനക്കൊമ്പുകളുടെ വിവരങ്ങൾ മാത്രം വ്യക്തമാക്കിയ താരം, ബാക്കി മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരങ്ങൾ എന്തിന് മറച്ചുവെച്ചു എന്നതിൽ കൃത്യമായ അന്വേഷണം വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഈ ആനക്കൊമ്പുകൾ തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് മോഹൻലാൽ വനംവകുപ്പിനെ അറിയിച്ചിട്ടുള്ളത്.
അതേസമയം, പുതുതായി വെളിപ്പെടുത്തിയ മൂന്ന് ജോഡി ആനക്കൊമ്പുകളുടെ രേഖകൾ ഹാജരാക്കാൻ താരത്തിന് നിർദ്ദേശം നൽകിയതായി മലയാറ്റൂർ ഡിഎഫ്ഒ വ്യക്തമാക്കി. വനംവകുപ്പിന്റെ ഒറ്റത്തവണ പരാതി തീർപ്പാക്കൽ പദ്ധതി പ്രകാരമാണ് കൂടുതൽ ആനക്കൊമ്പുകൾ തന്റെ കൈവശമുണ്ടെന്ന വിവരം മോഹൻലാൽ വെളിപ്പെടുത്തിയത്.
Story Summary
The complainant’s counsel raised suspicions over actor Mohanlal’s recent disclosure of possessing five pairs of elephant tusks, questioning why the details of three pairs were initially concealed. Malayatoor DFO directed the actor to produce documents for the newly disclosed tusks.


