കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് നിർണ്ണായകമായ രണ്ട് കോടതി വിധികൾ ഇന്ന് പുറത്തുവരും. പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നൽകിയ ഹർജിയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും.(Kafir Screenshot Case, Court Verdict On Bail Pleas Of DYFI Leaders Today)
ഇതിന് പുറമെ, കേസിൽ ഉൾപ്പെട്ട റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയും ഇന്ന് തീരുമാനമെടുക്കും. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം ജിതിൻ ഭാസ്കർ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് എസ്ഐടി ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. കേസിൽ അറസ്റ്റ് ഒഴിവാക്കാനായി റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലെ വിധിയും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നതാണ്.
Story Summary
The Vadakara Judicial First Class Magistrate Court will rule today on the SIT’s petition seeking to cancel the bail of DYFI leader Jithin Bhaskar in the Kafir screenshot case. Meanwhile, the Kozhikode District Sessions Court is also set to deliver its verdict on the anticipatory bail plea filed by another DYFI leader, Ribesh Ramakrishnan.


