മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ദിയോറി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ വെച്ചായിരുന്നു സംഭവം. ബസിലിരുന്ന യുവതിയുടെ അരികിലെത്തി അക്രമം നടത്താൻ ശ്രമിച്ചയാളെ യുവതി ധീരമായി നേരിടുകയായിരുന്നു. പ്രതി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ഉടൻ തന്നെ യുവതി ഇയാളെ തല്ലുകയും ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. (Madhya Pradesh Bus Harassment Case)
ബസിൽ സീറ്റിലിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ പ്രതി അശ്ലീലമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു. മറ്റുള്ളവർ നോക്കിനിൽക്കെയായിരുന്നു പ്രതിയുടെ ഈ പ്രവൃത്തി. ഉടൻ തന്നെ പ്രതികരിച്ച യുവതി ഇയാളുടെ കരണത്തടിക്കുകയും ചെയ്തു. അടിയേറ്റ ഉടൻ തന്നെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ദിയോറി പോലീസ് പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
A man was detained in Sagar, MP after a video showed him allegedly harassing two young women on a bus. One woman confronted & slapped him. Police have him in custody pic.twitter.com/4kuu7V0NoN
— Ghar Ke Kalesh (@gharkekalesh) July 13, 2026
യുവതിയുടെ ധീരമായ നടപടിയെ അഭിനന്ദിച്ചുകൊണ്ട് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത്തരക്കാരായ പുരുഷന്മാർക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ മൗനം പാലിക്കാതെ പ്രതികരിച്ച യുവതിയുടെ നിലപാട് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Summary: A viral CCTV footage from Madhya Pradesh’s Sagar district shows a courageous woman confronting and slapping a man who attempted to sexually harass her inside a stationary bus. While the police have detained the accused, no formal complaint has been filed yet; the incident has sparked widespread online praise for the victim’s bravery and renewed demands for stricter safety measures on public transport.

