കൊല്ലം: ബിജെപി നേതാവും ചാത്തന്നൂർ എംഎൽഎയുമായ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് എംഎൽഎയെ അജ്ഞാതൻ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തിൽ എംഎൽഎ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകി.(Chathannoor MLA BB Gopakumar Receives Death Threat Over Phone Call)
പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ പോലീസ് എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു തൊഴിൽ ആവശ്യം ഉന്നയിച്ചാണ് അപരിചിതനായ വ്യക്തി എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ നിലവിൽ അതിനുള്ള മാർഗ്ഗമില്ലെന്ന് എംഎൽഎ അറിയിച്ചതോടെ ഇയാൾ ഫോൺ കട്ട് ചെയ്തു.
തൊട്ടുപിന്നാലെ വീണ്ടും വിളിച്ച അജ്ഞാതൻ കഴക്കൂട്ടം എംഎൽഎയുടെ ഫോൺ നമ്പർ ആവശ്യപ്പെടുകയായിരുന്നു. അത് നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇയാൾ കടുത്ത അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതെന്ന് ബി.ബി. ഗോപകുമാർ പരാതിയിൽ പറയുന്നു.
Story Summary
BJP leader and Chathannoor MLA B.B. Gopakumar received a death threat over a phone call from an unidentified person. The caller initially asked for employment and later demanded the phone number of the Kazhakoottam MLA, turning abusive and threatening when refused. Following Gopakumar’s complaint to the Kollam City Police Commissioner, the Chathannoor police registered an FIR and launched an investigation.

