റിപ്പോർട്ട്: അൻവർ ഷരിഫ്
എടവണ്ണ: മമ്പാട് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബീമ്പുങ്ങൽ സ്വദേശി ആഷിഖിന്റെ മൃതദേഹമാണ് എടവണ്ണ ഭാഗത്ത് വെച്ച് കണ്ടെടുത്തത്. (Chaliyar Drowning Incident)
ചാലിയാർ പുഴയിലൂടെ ഒഴുകി വന്ന മരം പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആഷിഖ് ഉൾപ്പെടെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടത്. ഓടായിക്കൽ പാലത്തിന് താഴെ വെച്ചാണ് ആഷിഖിനെ കാണാതായത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Summary: The body of Ashiq, a youth from Bimbungal in Mampad, who went missing after being swept away in the Chaliyar river, has been recovered near Edavanna. He was swept away while attempting to retrieve a piece of wood floating in the river along with two others. A rescue operation involving local residents and the fire force led to the recovery of the body.

