HomeKeralaവയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ 5 പേർക്കായുള്ള തിരച്ചിൽ മൂന്നാം...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ 5 പേർക്കായുള്ള തിരച്ചിൽ മൂന്നാം ദിനത്തിൽ; പ്രതിപക്ഷ നേതാവ് ഇന്ന് ദുരന്തഭൂമി സന്ദർശിക്കും | Wayanad Kalladi Landslide

വയനാട്: കള്ളാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കാണാതായ അഞ്ച് പേർക്കായുള്ള രക്ഷാപ്രവർത്തനം മൂന്നാം ദിവസവും ഊർജിതമായി തുടരുന്നു. പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് ദൗത്യസംഘം പരിശോധന നടത്തുന്നത്. ഇതിൽ ഒന്നാം സോണിലും മൂന്നാം സോണിലുമാണ് ആളുകൾ അകപ്പെടാൻ കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.(Wayanad Kalladi Landslide Search Enters Third Day Opposition Leader To Visit Disaster Zone)

ഇന്ന് മൂന്നാം സോണിലും സമീപത്തെ മീനാക്ഷി പുഴയിലുമാകും പ്രധാനമായും തിരച്ചിൽ കേന്ദ്രീകരിക്കുക. രണ്ടാം ദിനത്തിൽ ഒന്നാം സോണിൽ കെഡാവർ നായകൾ ചില സൂചനകൾ നൽകിയിരുന്നെങ്കിലും മണ്ണുമാറ്റിയുള്ള പരിശോധനയിൽ ആരെയും കണ്ടെത്താനായിരുന്നില്ല. പാലത്തിനോട് ചേർന്നുള്ള പുഴയുടെ ഇരുവശങ്ങളിലും നിലവിൽ വിശദമായ പരിശോധന നടക്കുന്നുണ്ട്. ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ദുരന്തഭൂമി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. പ്രദേശത്ത് പെയ്യുന്ന ഇടവിട്ടുള്ള മഴയും സംരക്ഷണഭിത്തിക്ക് മുകളിൽ നിന്ന് വീണ്ടും മണ്ണിടിയുന്നതും രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

Story Summary

The search operations for the five missing individuals in the Wayanad Kalladi landslide have entered their third day, focusing on the third zone and the Meenashi river. Despite challenges from intermittent rain and recurring minor landslides, rescue teams including NDRF and Fire Force are actively on the field, while Opposition Leader Pinarayi Vijayan is scheduled to visit the disaster site today.

Clickable Info Box