Sunday, February 8, 2026
HomeKeralaമഞ്ചേശ്വരം ഇരട്ടക്കൊലപാതകം: മറിയം ജുമൈലയുടേതടക്കം കൊലപാതകങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് |...

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: മറിയം ജുമൈലയുടേതടക്കം കൊലപാതകങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18), ബന്ധുവായ ഷേഖ് അബ്ബ എന്നിവരെ വെട്ടിക്കൊന്ന കേസിൽ മറിയം ജുമൈലയുടെ പിതാവ് ഉമർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെത്തുടർന്നുണ്ടായ തർക്കമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്.(Manjeshwar double murder case, More details on the murders)

ഉമർ ഫാറൂഖും ഭാര്യയുടെ സഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയും തമ്മിൽ ദീർഘകാലമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്നലെ ഷേഖ് അബ്ബയെയും ഭാര്യയുടെ സഹോദരിയെയും ഉമർ ഫാറൂഖ് ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയതായിരുന്നു ഏക മകളായ മറിയം ജുമൈല. ഈ ശ്രമത്തിനിടയിലാണ് മറിയത്തിന്റെ കഴുത്തിൽ പിതാവ് ആഴത്തിൽ വെട്ടിയത്.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷേഖ് അബ്ബ ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. പ്രതി ഉമർ ഫാറൂഖ് ലഹരി ഉപയോഗിച്ചിരുന്ന ആളാണെന്നാണ് വിവരം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates