HomeKerala'നിയമസഭയിൽ ഉണ്ടാകാൻ പാടില്ലാത്ത കോപ്രായങ്ങൾ, വാച്ച് ആൻഡ് വാർഡിനെ തല്ലി, കോടതിയിൽ...

‘നിയമസഭയിൽ ഉണ്ടാകാൻ പാടില്ലാത്ത കോപ്രായങ്ങൾ, വാച്ച് ആൻഡ് വാർഡിനെ തല്ലി, കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ സഭയിൽ വന്ന് ബഹളം’: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി, ‘അന്ധനെ പോലെയാക്കി’യെന്ന് സ്പീക്കർ | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയ്ക്കുള്ളിൽ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. സഭയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത നിർഭാഗ്യകരമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ മർദ്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.(Unwanted actions in the Kerala Assembly Session, CM against the opposition)

പ്രതിഷേധ ബാനർ പിടിച്ചവർ ബാനറിന്റെ വടി ഉപയോഗിച്ച് വാച്ച് ആൻഡ് വാർഡിനെ തല്ലിയെന്നും ഇത് എല്ലാവരും നോക്കിനിന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മനഃപൂർവ്വം കുഴപ്പമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ അംഗങ്ങൾ ചാടിക്കയറാൻ ശ്രമിച്ചത് അപലപനീയമാണ്. ഇത്തരം ‘കോപ്രായങ്ങൾ’ എന്തിനുവേണ്ടിയാണെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണ്ണക്കൊള്ള കേസിലെ എസ്.ഐ.ടി അന്വേഷണത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തെ ഡിവിഷൻ ബെഞ്ച് നിരന്തരം വിലയിരുത്തുന്നുണ്ട്. കോടതി വിധി പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സിംഗിൾ ബെഞ്ച് നടത്തുന്ന പരാമർശങ്ങൾ അന്വേഷണത്തിന് എതിരല്ല. കേസിന്റെ അന്വേഷണ മേൽനോട്ടം വഹിക്കുന്നത് ഡിവിഷൻ ബെഞ്ചാണ്. സർക്കാർ എസ്.ഐ.ടിക്ക് നിർദ്ദേശങ്ങൾ നൽകുന്നില്ലെന്നും കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാട്ടിലോ കോടതിയിലോ ചിലവാകാത്ത കാര്യങ്ങൾ സഭയിൽ ബഹളമുണ്ടാക്കി നേടിയെടുക്കാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്നും, അക്രമത്തെ പ്രതിപക്ഷ നേതാവ് ന്യായീകരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സഭയിലുണ്ടായ അസാധാരണ പ്രതിഷേധങ്ങളിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. സ്പീക്കറുടെ ഡയസിലേക്ക് അംഗങ്ങൾ ഇരച്ചുകയറിയതും ബാനർ ഉയർത്തി സ്പീക്കറുടെ മുഖം മറച്ചതും ജനാധിപത്യ മര്യാദയല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനാധിപത്യ അവകാശങ്ങൾ പ്രതിപക്ഷത്തിന് മാത്രമല്ല, സ്പീക്കർക്കുമുണ്ട്. സ്പീക്കറുടെ മുഖം ബാനറുകൾ കൊണ്ട് മറച്ച് അദ്ദേഹത്തെ ഒരു ‘അന്ധനെപ്പോലെയാക്കി’ ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയാണോ എന്ന് പ്രതിപക്ഷ നേതാവ് ആലോചിക്കണമെന്ന് ഷംസീർ പറഞ്ഞു. സഭയ്ക്കുള്ളിൽ പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് അതിക്രമിച്ചു കയറുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയിൽ ബാനർ ഉയർത്തുന്നത് ഇതാദ്യമായല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി. സാധാരണഗതിയിൽ സഭയിൽ ഇത്തരം സംഘർഷാവസ്ഥ ഉണ്ടാകുമ്പോൾ ഇരുപക്ഷത്തെയും ചേംബറിലേക്ക് വിളിച്ച് സംസാരിച്ച് പ്രശ്നം പരിഹരിക്കാനാണ് സ്പീക്കർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

WhatsApp Channel Banner

Latest updates

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...