ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാസംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ ട്രസ്റ്റി അനിൽ മിശ്രയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. പണം എണ്ണുന്ന പ്രക്രിയയിൽ മിശ്രയുടെ ഭാഗത്തുനിന്ന് കടുത്ത അശ്രദ്ധയും മേൽനോട്ടക്കുറവും ഉണ്ടായതായി ഒൻപത് പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ ആറുപേരെയും ജോലിക്ക് നിയമിക്കാൻ ശുപാർശ ചെയ്തത് അനിൽ മിശ്രയാണെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.(Ayodhya Ram Temple Donation Theft Case SIT Flags Anil Mishra Negligence)
വിവാദം ശക്തമായതിനെ തുടർന്ന് ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച ചമ്പത് റായിയുടെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന ട്രസ്റ്റ് യോഗം ചമ്പത് റായ്, അനിൽ മിശ്ര എന്നിവരുടെ രാജി സ്വീകരിക്കുകയും കൃഷ്ണ മോഹനെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു. കൂടാതെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പുതിയ തസ്തിക സൃഷ്ടിച്ചുകൊണ്ട് ട്രസ്റ്റിൽ വൻ അഴിച്ചുപണിയും നടത്തിയിട്ടുണ്ട്. യോഗത്തിൽ ഭൂരിഭാഗം ട്രസ്റ്റിമാരും ചമ്പത് റായിയുടെ രാജിയെ എതിർത്തതായും മേൽനോട്ടക്കുറവിന് റായിയെ കുറ്റപ്പെടുത്താനാകില്ലെന്ന് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ഗിരി പറഞ്ഞതായും സൂചനയുണ്ട്.
അറസ്റ്റിലായ എട്ടുപേരിൽ ചമ്പത് റായിയുടെ മുൻ ഡ്രൈവർ രാം ശങ്കർ യാദവ്, പണം എണ്ണുന്നതിന് മേൽനോട്ടം വഹിച്ചിരുന്ന വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ സുഭാഷ് ശ്രീവാസ്തവ എന്നിവരും ഉൾപ്പെടുന്നു. എണ്ണുന്ന മുറിക്കുള്ളിൽ വെച്ചാണ് മോഷണം നടന്നതെന്നും ജീവനക്കാരെ പരിശോധിക്കുന്നതിൽ ശ്രീവാസ്തവയ്ക്ക് വീഴ്ച പറ്റിയെന്നും എസ്.ഐ.ടി ചൂണ്ടിക്കാണിക്കുന്നു.
Story Summary
The Special Investigation Team (SIT) probing the Ayodhya Ram Temple donation theft case has held former trustee Anil Mishra responsible for gross negligence and lack of supervision in its preliminary report. It revealed that Mishra ignored strict standard operating procedures (SOP) signed with SBI, leading to the theft. Amid the row, the Trust accepted the resignations of Mishra and General Secretary Champat Rai, appointing retired IFoS officer Krishna Mohan as interim General Secretary.

