നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ എന്തുകൊണ്ട് ‘അമ്മ’യിൽ തിരിച്ചുകൊണ്ടുവന്നില്ല എന്ന അൻസിബ ഹസന്റെ ചോദ്യത്തിന് മറുപടിയുമായി ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. സംഘടനയിൽ ശ്വേത മേനോന്റെ കമ്മിറ്റിയോട് അൻസിബ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഭാഗ്യലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. ശ്വേതയുമായുള്ള വിഷയത്തിൽ അൻസിബയെ പിന്തുണയ്ക്കുമ്പോഴും, അതിജീവിതയുടെ വിഷയത്തിൽ അൻസിബയുടെ മൗനത്തെ ഭാഗ്യലക്ഷ്മി ചോദ്യം ചെയ്യുന്നു. (Bhagyalakshmi Ansiha Hassan Response)
ഭാഗ്യലക്ഷ്മിയുടെ വാക്കുക്കൾ
“പ്രിയപ്പെട്ട അൻസിബ
താങ്കളുടെ പോരാട്ടത്തെ ഞാൻ പൂർണമായും അംഗീകരിക്കുന്നു. ഞാൻ താങ്കളോടൊപ്പം തന്നെയാണ്.. ബാധിക്കപ്പെട്ട ഓരോ പെണ്ണിനോടൊപ്പം തന്നെയാണ്.
അതുകൊണ്ടാണ് താങ്കളെക്കുറിച്ച് ലക്ഷമിപ്രിയ ഉന്നയിച്ച ആരോപണങ്ങൾക്ക് താങ്കളുടെ സംഘണയിലുള്ളവർ പ്രതികരിക്കാഞ്ഞിട്ട് പോലും ഞാൻ പ്രതികരിച്ചത്.. ഞാൻ ഒരിക്കൽ മാത്രമേ താങ്കളെ പരിചയപ്പെട്ടിട്ടുള്ളു.. പക്ഷെ ഇപ്പോൾ താങ്കൾ പറഞ്ഞ ഈ വാചകം.
“അതിജീവിതയെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നില്ല”
അതിപ്പോഴാണോ ഓർത്തത്. അവൾ A.M.M.A യിൽ നിന്ന് പോയിട്ട് 9 വർഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവൾ മാറി നിന്നത്. രാജി വെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്.. പലതും അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ
ഒന്നും അറിയാത്തപോലെ അഭിനയിച്ചു കോടതിയിൽ.
അന്നും അൻസിബ ഈ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുൻപുള്ള കമ്മിറ്റിയിലും അൻസിബ അംഗമായിരുന്നല്ലോ?
എന്തെ ഈ ചോദ്യം ചോദിച്ചില്ല?
അതെല്ലാം പോട്ടെ വ്യക്തിപരമായി ആ സഹപ്രവർത്തകയെ നിങ്ങൾ പോയി കണ്ടോ? സംസാരിച്ചോ?
നീച്ചമായ വാക്കുകൾ കൊണ്ട് ഈ കമ്മിറ്റി നിങ്ങളെ വേദനിപ്പിച്ചപ്പോൾ , അപമാനിച്ചപ്പോൾ നിങ്ങൾക്കത് താങ്ങാനായില്ല, നിങ്ങൾ പൊട്ടി കരഞ്ഞു, കേസ് കൊടുത്തു.
ഓർത്ത് നോക്കു അന്ന് ആ കാറിൽ അവൾ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം.. മുൻപിൽ നിൽക്കുന്നത് ശക്തനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ
അവൾ കേസ് കൊടുത്തു, കോടതിയിലും അവൾ അപമാനിക്കപ്പെട്ടു.
ആ പെൺകുട്ടിയെ കുറിച്ച്, സഹ പ്രവർത്തകയെ കുറിച്ച് എന്തേ നിങ്ങളാരും ഓർത്തില്ല..അവളോടൊപ്പം നിന്നില്ല, അവൾക്ക് വേണ്ടി ഒച്ചയുയർത്തിയില്ല അവൾക്ക് വേണ്ടി സംസാരിച്ച വരെയും കൂവി ഓടിച്ചു വിട്ടു .
അന്ന് തുടങ്ങിയതാണ് ഈ സംഘടനയുടെ വീഴ്ച്ച..
അവളുടെ കണ്ണുനീരിന്റെ ചൂടാണ് ഇന്ന് ഈ സംഘടന അനുഭവിക്കുന്നത്.
ഒന്നോർത്തോളൂ
ഇന്ന് “നിങ്ങളോടൊപ്പം” ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് എതിരാളി ഉന്നതനല്ലാത്തതുകൊണ്ടാണ്
നിങ്ങളുടെ എതിരെ നിൽക്കുന്നത് ശക്തനായ സ്വാധീനമുള്ള, ഫാൻസ് ഉള്ള ഒരാൾ ആയിരുന്നെങ്കിൽ ആരും നിങ്ങളോടൊപ്പം നിൽക്കില്ല…
നിങ്ങളുടെ പോരാട്ടമെങ്കിലും വിജയിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.”
Summary: Film personality Bhagyalakshmi has responded to actress Ansiha Hassan’s recent questioning of the ‘AMMA’ organization regarding the return of the actress who was assaulted in 2017. While supporting Ansiha in her current dispute with the committee, Bhagyalakshmi criticized her and other members for their silence when the victim initially faced trauma, noting that the survivor left the organization nine years ago without receiving justice. Bhagyalakshmi highlighted the irony of the current struggle, suggesting that collective support for the victim was absent due to the influence of the perpetrators involved in the 2017 case.

